തിരുവനന്തപുരം : നവകേരള സദസുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിന് കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ചതുമായി ബന്ധപ്പെട്ട് നടത്തിയ ‘ഡിവൈഎഫ്ഐ ജീവൻ രക്ഷാപ്രവർത്തനം’ പരാമർശത്തിൽ ഞാൻ കണ്ടതാണ് പറഞ്ഞതെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ബസിന് മുന്നിലേക്ക് ചാടുന്നവരെ പിടിച്ച് മാറ്റി. ശേഷം നടന്നത് എന്റെ കൺമുന്നിലല്ല. താൻ നടത്തിയത് അതിക്രമത്തിനുള്ള പ്രോത്സാഹനമല്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
നവകേരള സദസിന് കണ്ണൂരിൽ കുട്ടികളെ ഇറക്കിയ സംഭവം ശരിയായില്ല. സ്കൂൾ കുട്ടികളെ ഇറക്കുന്നത് ഗുണകരമല്ല. ഇത് ആവർത്തിക്കരുത്. ഞാൻ കണ്ട കുട്ടികൾ നിന്നത് തണലത്താണ്. കുട്ടികളെ പ്രത്യേക സമയത്ത് ഇറക്കി നിർത്തേണ്ടതില്ല. അത് ആവർത്തിക്കരുതെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
നവകേരള സദസിലേക്കുള്ള പ്രതിപക്ഷ എംഎൽഎമാരെ തടയുന്നത് അവകാശങ്ങളെ ഹനിക്കലാണ്. ഇരിക്കുന്ന സ്ഥാനത്തിന്റെ പ്രത്യേകത പ്രതിപക്ഷ നേതാവ് വിഡി സതീശൻ മറക്കുന്നു. പ്രതിപക്ഷ നേതാവിന്റ രീതി തന്നെ മാറിപ്പോയി. എന്തൊക്കെയാണ് വിളിച്ചുപറയുന്നത്? എന്തുതരം ഭാഷയാണ് അദ്ദേഹം ഉപയോഗിക്കുന്നത്? എന്തൊക്കെ ആരോപണങ്ങളാണുന്നയിക്കുന്നത്? ‘ഉദ്യോഗസ്ഥരെക്കൊണ്ട് കള്ളപ്പിരിവ് നടത്തിയാണോ’ എന്നാണദ്ദേഹം ചോദിക്കുന്നത്. ഈ പരിപാടിയില്‍ എവിടെയാണ് കള്ളപ്പിരിവ്? അങ്ങനെ നേടിയ പണം? ജനങ്ങൾ പങ്കെടുക്കുന്നതിലെ അസഹിഷ്ന്നുതയാണ് കാണിക്കുന്നത്. ഇത് ജനങ്ങളുടെ, നാടിന്റെ പരിപാടിയാണ്. ഇതില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പ്രതിപക്ഷ നേതാവിനെ ആരെങ്കിലും വിലക്കിയോ?
എം എല്‍ എ മാര്‍ പ്രതിപക്ഷത്താണോ ഭരണ പക്ഷത്താണോ എന്നത് നോക്കിയല്ല സര്‍ക്കാര്‍ നാടിന്റെ വികസനം സാധ്യമാക്കുന്നത്. എല്ലാ പ്രദേശങ്ങള്‍ക്കും തുല്യ പരിഗണയാണ് സര്‍ക്കാര്‍ നല്‍കുന്നത്. പിന്നെന്തിനാണ് ഈ ബഹിഷ്കരണവും ആക്രോശവും എന്ന് ജനങ്ങളോട് വിശദീകരിക്കണം.
ലഭിക്കുന്ന പരാതികള്‍ തീര്‍പ്പാക്കുന്നില്ല എന്നാണ് പ്രതിപക്ഷ നേതാവ് ആക്ഷേപിക്കുന്നത്. ആരാണ് അദ്ദേഹത്തിന് ഇത്തരം നുണകള്‍ പറഞ്ഞുകൊടുക്കുന്നത് എന്ന് എനിക്കറിയില്ല. ജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിക്കാനും അവ പരിശോധിച്ച് തീര്‍പ്പു കല്‍പ്പിക്കാനുമുള്ള സംവിധാനം ഫലപ്രദമായി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ പരാതിയുണ്ടെങ്കില്‍ അതാണ് പറയേണ്ടത്. അല്ലാതെ, ഈ സുപ്രധാന പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുകയും ഇതിനെതിരെ ആക്രമണോത്സുകമായ ആക്രോശങ്ങള്‍ മുഴക്കുകയല്ല.
എന്ത് കണക്കിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവ് പരാതികള്‍ തീര്‍പ്പാക്കുന്നില്ല എന്ന് പറയുന്നത്? കഴിഞ്ഞ അഞ്ചു ദിവസങ്ങളില്‍ 16 കേന്ദ്രങ്ങളില്‍ നിന്നായി ലഭിച്ച നിവേദനകളുടെ എണ്ണം 42,862 ആണ്. കണ്ണൂര്‍ ജില്ലയില്‍ 28,630. കാസര്‍കോട്ട് 14,232. ഇങ്ങനെ ലഭിക്കുന്ന നിവേദനങ്ങള്‍ പരിശോധിച്ച് ഇടപെടല്‍ നടത്താനും പ്രശ്നപരിഹാരം ഉറപ്പാക്കാനുമുള്ള സംവിധാനം ഒരുക്കുന്നുണ്ട്. എന്തുകൊണ്ടാണ്, തങ്ങളുടെ വിഷയങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ ജനങ്ങള്‍ ഇങ്ങനെ മുന്നോട്ടു വരുന്നത്? അവ ശ്രദ്ധിക്കപ്പെടും; പരിഹരിക്കപ്പെടും എന്ന ഉറച്ച വിശ്വാസമുള്ളതു കൊണ്ടാണ്.
ജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിക്കുന്നതും അവ പരിഹരിക്കുന്നതും തുടര്‍ച്ചയായി നടക്കുന്ന പ്രക്രിയയാണ്.
സംസ്ഥാനത്ത് ഭരണ സ്തംഭനമില്ല. യോഗം സ്വകാര്യ ഹോട്ടലിൽ ചേർന്നുവെന്നത് വില കുറഞ്ഞ ആക്ഷേപം മാത്രമാണ്. പറവൂർ നഗരസഭയാണ് തുക അനുവദിച്ചത്. പ്രതിപക്ഷ നേതാവിന് വിഷമം കാണും. യുഡിഎഫ് ജനപ്രതിനിധികളെ ഭീഷണിപ്പെടുത്തി അകറ്റി നിർത്തുകയാണ്. യൂത്ത് കോൺഗ്രസ് വ്യാജരേഖ കേസിൽ നല്ല നിലക്ക് അന്വേഷണം തുടരുന്നു. അന്വേഷണവുമായി സഹകരിക്കുമെന്ന് പറഞ്ഞത് നല്ല കാര്യമാണ്. ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ചെയ്തത്. കേന്ദ്ര ഏജൻസി അന്വേഷണത്തിന് സർക്കാർ പ്രത്യേകം ചെയ്യേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാല് മണ്ഡലങ്ങളിലെ എം എല്‍ എ മാര്‍ പങ്കെടുത്തില്ല
16 മണ്ഡലങ്ങളിലാണ് ഇതുവരെ നവകേരള സദസ്സ് ചേര്‍ന്നത്. ഇതില്‍ നാല് മണ്ഡലങ്ങളിലെ എം എല്‍ എ മാര്‍ പങ്കെടുത്തിരുന്നില്ല. രാഷ്ട്രീയ എതിര്‍പ്പുന്നയിച്ച് എം എല്‍ എ മാര്‍ ബഹിഷ്കരിച്ച ആ നാല് മണ്ഡലങ്ങളിലുള്‍പ്പെടെ സംഘാടകസമിതികള്‍ പ്രതീക്ഷിച്ചതിന്റെ പലമടങ്ങ് ജനങ്ങളാണെത്തിയത്. ഒരു ബഹിഷ്കരണാഹ്വാനവും ഏശിയില്ല. എന്ന് മാത്രമല്ല, വലിയ തോതിൽ അപവാദം പ്രചരിപ്പിച്ചവര്‍ അപഹാസ്യരാവുകയും ചെയ്തു. ബഹിഷ്കരണാഹ്വാനവും അടിസ്ഥാന രഹിതമായ പ്രചാരണങ്ങളും തള്ളിക്കളഞ്ഞുകൊണ്ട് മഹാപ്രവാഹമായി ജനങ്ങള്‍ എത്തുമ്പോള്‍ മനക്കോട്ട തകര്‍ന്നതിന്റെ മനോവിഭ്രാന്തിയാണ് ചിലര്‍ക്ക്.
Last Updated Nov 23, 2023, 12:17 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]