തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് കടുത്ത ഭാഷ ഉപയോഗിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. പ്രതിപക്ഷ നേതാവെന്ന നിലയിൽ കടുത്ത ഭാഷ തന്നെ തുടരുമെന്നും മുഖ്യമന്ത്രി ആ പദവിയിലിരുന്ന് എന്താണ് പറഞ്ഞതെന്നും സതീശൻ ചോദിച്ചു.
‘പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ് ഐ പ്രവർത്തകർ തല്ലിച്ചതച്ചപ്പോൾ, ഇപ്പോൾ നടന്നത് പോലെയുള്ള ക്രിമിനൽ പ്രവർത്തനം തുടരണമെന്ന് പിണറായി വിജയൻ പറഞ്ഞത് മുഖ്യമന്ത്രി പദത്തിലിരുന്നാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ചതിൽ ഡിവൈഎഫ് ഐ നേതാക്കൾക്കെതിരെ വധശ്രമത്തിന് കേസ് എടുത്തതിൽ ജീവൻ രക്ഷാ പ്രവർത്തനമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇനി ഇത് പോലെ പറഞ്ഞാൽ ഇത് പോലെ കടുത്ത ഭാഷയിൽ തന്നെ പ്രതികരിക്കും.
ആണ്ടി വലിയ അടിക്കാരൻ ആണെന്ന് ആണ്ടി തന്നെ പറയുന്നത് പോലെയാണ് മുഖ്യമന്ത്രി. കേരളത്തിൽ ഒന്നും നടക്കാത്തത് കൊണ്ടാണ് നവകേരള സദസിൽ പരാതി കൂടാൻ കാരണം. ഈ പരാതികൾ പരിഹരിക്കുന്നില്ലെന്നല്ല പറഞ്ഞത്. മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തിയ അദാലത്തിൽ എന്ത് തീരുമാനമെടുത്തുവെന്നാണ് ചോദിച്ചത്. അഞ്ചുമാസം മുമ്പ് കിട്ടിയ പരാതി കൈയിൽ വെച്ചിരിക്കുകയായിരുന്നു. ഭരണസിരാ കേന്ദ്രത്തിൽ മന്ത്രിമാരില്ല. മന്ത്രിമാർ ടൂറിലാണ്. മഴക്കെടുതി നോക്കാൻ മന്ത്രിമാരില്ല. പിണറായിക്കെതിരായ എറണാകുളം ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ അധിക്ഷേപ പരാർമശം തള്ളിയ സതീശൻ. അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്ന് അദ്ദേഹത്തോട് പറഞ്ഞതായും വ്യക്തമാക്കി. കോൺഗ്രസ് പ്രവർത്തകരെ കൊല്ലാൻ ശ്രമിക്കുന്ന മുഖ്യമന്ത്രി കൊലപാതകിയാണെന്നും തന്തക്ക് പിറന്നവനാണെങ്കിൽ രാജിവെച്ച് പോകണമെന്നുമായിരുന്നു കൊച്ചിയിൽ കെ എസ് യു മാർച്ച് ഉദ്ഘാടനം ചെയ്യവേ ഷിയാസ് നടത്തിയ പരാമർശം.
പ്രതിപക്ഷ നേതാവിനെതിരെ മുഖ്യമന്ത്രി നേരത്തെ പറഞ്ഞത്…
നവകേരള സദസിലേക്കുള്ള പ്രതിപക്ഷ എംഎൽഎമാരെ തടയുന്നത് അവകാശങ്ങളെ ഹനിക്കലാണ്. ഇരിക്കുന്ന സ്ഥാനത്തിന്റെ പ്രത്യേകത പ്രതിപക്ഷ നേതാവ് വിഡി സതീശൻ മറക്കുന്നു. പ്രതിപക്ഷ നേതാവിന്റ രീതി തന്നെ മാറിപ്പോയി. എന്തൊക്കെയാണ് വിളിച്ചുപറയുന്നത്? എന്തുതരം ഭാഷയാണ് അദ്ദേഹം ഉപയോഗിക്കുന്നത്? എന്തൊക്കെ ആരോപണങ്ങളാണുന്നയിക്കുന്നത്? ‘ഉദ്യോഗസ്ഥരെക്കൊണ്ട് കള്ളപ്പിരിവ് നടത്തിയാണോ’ എന്നാണദ്ദേഹം ചോദിക്കുന്നത്. ഈ പരിപാടിയില്‍ എവിടെയാണ് കള്ളപ്പിരിവ്? അങ്ങനെ നേടിയ പണം? ജനങ്ങൾ പങ്കെടുക്കുന്നതിലെ അസഹിഷ്ന്നുതയാണ് കാണിക്കുന്നത്. ഇത് ജനങ്ങളുടെ, നാടിന്റെ പരിപാടിയാണ്. ഇതില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പ്രതിപക്ഷ നേതാവിനെ ആരെങ്കിലും വിലക്കിയോ?
എം എല്‍ എ മാര്‍ പ്രതിപക്ഷത്താണോ ഭരണ പക്ഷത്താണോ എന്നത് നോക്കിയല്ല സര്‍ക്കാര്‍ നാടിന്റെ വികസനം സാധ്യമാക്കുന്നത്. എല്ലാ പ്രദേശങ്ങള്‍ക്കും തുല്യ പരിഗണയാണ് സര്‍ക്കാര്‍ നല്‍കുന്നത്. പിന്നെന്തിനാണ് ഈ ബഹിഷ്കരണവും ആക്രോശവും എന്ന് ജനങ്ങളോട് വിശദീകരിക്കണം.
ലഭിക്കുന്ന പരാതികള്‍ തീര്‍പ്പാക്കുന്നില്ല എന്നാണ് പ്രതിപക്ഷ നേതാവ് ആക്ഷേപിക്കുന്നത്. ആരാണ് അദ്ദേഹത്തിന് ഇത്തരം നുണകള്‍ പറഞ്ഞുകൊടുക്കുന്നത് എന്ന് എനിക്കറിയില്ല. ജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിക്കാനും അവ പരിശോധിച്ച് തീര്‍പ്പു കല്‍പ്പിക്കാനുമുള്ള സംവിധാനം ഫലപ്രദമായി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ പരാതിയുണ്ടെങ്കില്‍ അതാണ് പറയേണ്ടത്. അല്ലാതെ, ഈ സുപ്രധാന പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുകയും ഇതിനെതിരെ ആക്രമണോത്സുകമായ ആക്രോശങ്ങള്‍ മുഴക്കുകയല്ല.
Last Updated Nov 23, 2023, 12:59 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]