സിഡ്നി: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര ഇതിനകം നഷ്ടമായ ഇന്ത്യൻ ടീം നാളെ മൂന്നാം മത്സരത്തിനിറങ്ങുന്നു. സിഡ്നിയിൽ ഇന്ത്യൻ സമയം രാവിലെ ഒമ്പതിനാണ് മത്സരം ആരംഭിക്കുക.
ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ഇന്ത്യക്ക് നാളത്തെ മത്സരം ആശ്വാസ ജയം നേടാനുള്ള അവസരമാണ്.
എന്നാൽ, വിരാട് കോലിയുടെ മോശം ഫോമാണ് ടീമിനെ അലട്ടുന്ന പ്രധാന ഘടകം. കളിച്ച രണ്ട് മത്സരങ്ങളിലും റണ്ണെടുക്കും മുൻപ് കോലി പുറത്തായിരുന്നു.
സിഡ്നിയിലെ മത്സരത്തോടെ കോലി വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ, പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇതിഹാസ താരം സുനിൽ ഗവാസ്കർ. “രണ്ട് തവണ പൂജ്യത്തിന് പുറത്തായെന്ന് കരുതി കളി നിർത്തുന്ന ആളല്ല കോലി.
സിഡ്നിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയ്ക്ക് തയ്യാറെടുക്കണം. തുടർന്ന് രോഹിത് ശർമ്മയ്ക്കൊപ്പം 2027 ലോകകപ്പും കളിക്കണം,” ഗവാസ്കർ അഭിപ്രായപ്പെട്ടു.
കോലിയുടെ മോശം ഫോമിൽ ഓസ്ട്രേലിയൻ കാണികൾ പോലും നിരാശരാണെന്ന് ഗവാസ്കർ ചൂണ്ടിക്കാട്ടി. “അവരാഗ്രഹിക്കുന്നത് കോലിയുടെ ബാറ്റിൽ നിന്നുള്ള വലിയ സ്കോറുകളാണ്.
മത്സരശേഷം ആരാധകർക്ക് നേരെ കൈവീശിയത് വിരമിക്കൽ സന്ദേശമായി വ്യാഖ്യാനിക്കേണ്ടതില്ല. അതിന് മറ്റ് അർത്ഥങ്ങൾ നൽകരുത്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോലി എത്രയും പെട്ടെന്ന് ഫോമിലേക്ക് മടങ്ങിവരണമെന്ന് മുൻ ഇന്ത്യൻ പരിശീലകനായ രവി ശാസ്ത്രിയും ആവശ്യപ്പെട്ടു. മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യൻ സാധ്യതാ ടീം: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ്മ, വിരാട് കോലി, ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ / കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ / ഹർഷിത് റാണ, അർഷ്ദീപ് സിംഗ്.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

