ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ്, യുണൈറ്റഡ് കിംഗ്ഡം (യുകെ) വിപണിയിൽ ഔദ്യോഗികമായി പ്രവേശിച്ചു. പ്രാദേശിക വിതരണക്കാരായ മോട്ടോജിബിയുമായി സഹകരിച്ചാണ് കമ്പനിയുടെ ഈ സുപ്രധാന നീക്കം.
യൂറോ 5 നിലവാരത്തിലുള്ള ഹങ്ക് 440 എന്ന മോഡലാണ് ഹീറോ ബ്രിട്ടീഷ് വിപണിയിൽ ആദ്യമായി അവതരിപ്പിച്ചത്. ഇറ്റലിക്കും സ്പെയിനിനും ശേഷം യൂറോപ്പിലെ ഹീറോയുടെ മൂന്നാമത്തെ വിപണിയാണിത്.
ഇതോടെ, ആഗോളതലത്തിൽ 51 രാജ്യങ്ങളിൽ ഹീറോ മോട്ടോകോർപ്പ് തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചു. ഹങ്ക് 440 ഉയർന്ന പ്രകടനക്ഷമതയുള്ള ബൈക്കുകളുടെ ശ്രേണിയിലേക്കാണ് ഹങ്ക് 440 എത്തുന്നത്.
ബ്രിട്ടീഷ് റൈഡർമാരുടെ താൽപ്പര്യങ്ങൾ പരിഗണിച്ചാണ് ഈ മോഡൽ വികസിപ്പിച്ചതെന്ന് ഹീറോ വ്യക്തമാക്കുന്നു. ആകർഷകമായ ഡിസൈൻ, മികച്ച പവർ, വിശ്വാസ്യത എന്നിവയുടെ സമന്വയമാണ് ഈ ബൈക്ക് വാഗ്ദാനം ചെയ്യുന്നത്.
3,499 പൗണ്ടാണ് (ഏകദേശം 3.7 ലക്ഷം രൂപ) ഹങ്ക് 440-ന്റെ യുകെയിലെ വില. 200 പൗണ്ടിന്റെ ഓൺ-റോഡ് ചാർജുകൾ ഇതിൽ ഉൾപ്പെടും.
ട്വിലൈറ്റ് ബ്ലൂ, ഫാന്റം ബ്ലാക്ക്, ടൈറ്റാനിയം ഗ്രേ എന്നീ മൂന്ന് നിറങ്ങളിൽ ബൈക്ക് ലഭ്യമാകും. രണ്ട് വർഷത്തെ വാറണ്ടിയും കമ്പനി നൽകുന്നുണ്ട്.
യുകെയിലെ വിതരണ ശൃംഖല ലങ്കാഷെയർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മോട്ടോജിബിയാണ് യുകെയിൽ ഹീറോ മോട്ടോകോർപ്പ് ഉൽപ്പന്നങ്ങളുടെ വിതരണക്കാർ. തുടക്കത്തിൽ 25-ൽ അധികം വിൽപ്പന-സേവന കേന്ദ്രങ്ങൾ സ്ഥാപിക്കും.
2026-ഓടെ ഇത് 35-ൽ അധികമായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഉപഭോക്താക്കൾക്ക് മികച്ച വിൽപ്പനാനന്തര സേവനം ഉറപ്പാക്കുന്നതിനായി വിപുലമായ ഡീലർ, സർവീസ് ശൃംഖല സ്ഥാപിക്കുമെന്നും കമ്പനി അറിയിച്ചു.
യുകെ വിപണിയിലേക്കുള്ള പ്രവേശനം തങ്ങളുടെ ആഗോള വളർച്ചയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് എന്ന് ഹീറോ മോട്ടോകോർപ്പ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സഞ്ജയ് ഭാൻ പറഞ്ഞു. മോട്ടോജിബിയുമായുള്ള സഹകരണം യൂറോപ്പിലെ സാന്നിധ്യം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹീറോ മോട്ടോകോർപ്പുമായി സഹകരിക്കുന്നതിൽ അഭിമാനമുണ്ടെന്നും ഉപഭോക്താക്കൾക്ക് മികച്ച അനുഭവവും വിശ്വസനീയമായ സേവനവും നൽകുകയാണ് ലക്ഷ്യമെന്നും മോട്ടോജിബി ജനറൽ മാനേജർ മാറ്റ് കേ വ്യക്തമാക്കി. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

