ദില്ലി: ദില്ലിയിൽ വായുമലിനീകരണ തോതിൽ നേരിയ കുറവ്. ശരാശരി വായു ഗുണനിലവാര സൂചിക ഇന്ന് 300ൽ താഴെയാണ്.
ആനന്ദ് വിഹാറിൽ മാത്രമാണ് വായു മലിനീകരണ സൂചിക 350ന് മുകളിൽ രേഖപ്പെടുത്തിയത്. വായു മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഈ മാസം 29ന് ദില്ലിയിൽ ക്ലൗഡ് സീഡിങ് നടത്തുമെന്ന് ദില്ലി പരിസ്ഥിതി മന്ത്രി മഞ്ജിന്ദർ സിംഗ് സിർസ അറിയിച്ചു.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നതനുസരിച്ച് ദില്ലിയിൽ ക്ലൗഡ് സീഡിങ് നടത്താൻ ഒക്ടോബർ 28നും 30നും ഇടയിൽ അനുകൂല സാഹചര്യമാണ്. ഇത് പ്രകാരമുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയായതായി മന്ത്രി അറിയിച്ചു.
ക്ലൗഡ് സീഡിങ്ങിന് മുന്നോടിയായുള്ള പരീക്ഷണപ്പറക്കൽ കഴിഞ്ഞദിവസം വിജയകരമായി പൂർത്തിയാക്കിയിരുന്നു. ക്ലൗഡ് സീഡിങ്ങിന്റെ ആദ്യ പരീക്ഷണപ്പറക്കൽ വിജയകരം ക്ലൗഡ് സീഡിങ്ങിന്റെ ആദ്യ പരീക്ഷണപ്പറക്കൽ ഇന്നലെ വിജയകരമായി പൂർത്തിയാക്കി.
ഐഐടി കാൺപൂരിൽ നിന്ന് ദില്ലി വരെയാണ് പരീക്ഷണപ്പറക്കൽ നടത്തിയത്. വിമാനത്തിന്റെ പ്രകടനം, ഉപകരണങ്ങളുടെ പ്രവർത്തനം, സുരക്ഷാ പ്രോട്ടോക്കോളുകൾ എന്നിവയും വിലയിരുത്തി.
ദീപാവലിക്ക് ദിവസങ്ങൾക്ക് ശേഷം ദില്ലിയിൽ വായുഗുണനിലവാരം നേരിയതോതിൽ മെച്ചപ്പെട്ടു. കഴിഞ്ഞ ദിവസത്തെ രാത്രിയിലെ കണക്കുകൾ പ്രകാരം ഒരിടത്ത് മാത്രമാണ് വായുഗുണനിലവാര സൂചിക 350ന് മുകളിൽ രേഖപ്പെടുത്തിയത്.
ദില്ലിയിലെ ശരാശരി മലിനീകരണ തോതിലും കുറവുണ്ടായി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

