റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യൻ പാസ്പോർട്ട് അപേക്ഷകർക്ക് വിദേശകാര്യ മന്ത്രാലയം നടപ്പിലാക്കിയ ഗ്ലോബൽ പാസ്പോർട്ട് സേവ പതിപ്പ് 2.0 ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. റിയാദ് ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്.
പാസ്പോർട്ടിന് അപേക്ഷിക്കുന്ന എല്ലാവരും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും എംബസി സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. അപേക്ഷകർ https://mportal.passportindia.gov.in/gpsp എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി വിവരങ്ങൾ സമർപ്പിക്കേണ്ടതാണ്.
ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO) നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ഫോട്ടോയാണ് അപ്ലോഡ് ചെയ്യേണ്ടത്. പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ അപേക്ഷ സമർപ്പിക്കുമ്പോഴും ഈ മാനദണ്ഡങ്ങൾ പ്രകാരമുള്ള ഫോട്ടോയുടെ കളർ സോഫ്റ്റ് കോപ്പി കൈവശം വെക്കണം.
ഓൺലൈൻ അപേക്ഷയിലെ ഫോട്ടോ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഫോട്ടോ ക്ലോസ്-അപ്പ് ആയിരിക്കണം.
തലയും തോളുകളുടെ മുകൾഭാഗവും ഉൾപ്പെടെ മുഖം ഫോട്ടോയുടെ 80-85% വരെ വരുന്ന രീതിയിലായിരിക്കണം. 630 x 810 പിക്സൽ റെസല്യൂഷനുള്ള കളർ ഫോട്ടോ ആയിരിക്കണം.
സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് ഫോട്ടോയിൽ മാറ്റങ്ങൾ വരുത്താനോ നിറംമാറ്റം നടത്താനോ പാടില്ല. ഫോട്ടോയുടെ പശ്ചാത്തലം പൂർണ്ണമായും വെള്ള നിറമായിരിക്കണം.
ഫോട്ടോ എടുക്കുമ്പോൾ പാലിക്കേണ്ട മറ്റു നിബന്ധനകൾ കാഴ്ച: ക്യാമറയിലേക്ക് നേരെ നോക്കണം, മുഖം ഒരു വശത്തേക്ക് ചരിഞ്ഞിരിക്കരുത്.
നിറം: ചർമ്മത്തിന്റെ നിറം സ്വാഭാവികമായിരിക്കണം. കൃത്രിമമായ മാറ്റങ്ങൾ പാടില്ല.
ലൈറ്റിംഗ്: ചിത്രത്തിന് ആവശ്യമായ വെളിച്ചവും കോൺട്രാസ്റ്റും ഉറപ്പാക്കണം. കണ്ണുകൾ: കണ്ണുകൾ പൂർണ്ണമായും തുറന്നിരിക്കണം.
കൃഷ്ണമണികൾ വ്യക്തമായി കാണണം. മുടി: മുടിയിഴകൾ കണ്ണിനെ മറയ്ക്കുന്ന രീതിയിൽ മുഖത്തേക്ക് വീഴരുത്.
പ്രകാശം: മുഖത്തോ പശ്ചാത്തലത്തിലോ നിഴലുകൾ ഉണ്ടാകരുത്. ഫ്ലാഷ് ലൈറ്റ് കാരണം കണ്ണുകൾ ചുവന്ന നിറത്തിലാകാനോ, മുഖത്ത് വെളുത്ത പാടുകൾ വരാനോ പാടില്ല.
വായ: വായ അടഞ്ഞിരിക്കണം. പല്ലുകൾ കാണരുത്.
സ്വാഭാവികമായ മുഖഭാവം വേണം. അകലം: ക്യാമറയിൽ നിന്ന് കുറഞ്ഞത് 1.5 മീറ്റർ അകലം പാലിച്ച് വേണം ഫോട്ടോ എടുക്കാൻ.
വ്യക്തത: ഫോട്ടോയ്ക്ക് നല്ല വ്യക്തതയുണ്ടായിരിക്കണം. മങ്ങിയ ചിത്രങ്ങൾ സ്വീകാര്യമല്ല.
ഫ്രെയിം: മുഖം ഫ്രെയിമിന്റെ മധ്യഭാഗത്തായിരിക്കണം. മുടിയുടെ മുകൾഭാഗം മുതൽ താടിയെല്ല് വരെ പൂർണ്ണമായും ചിത്രത്തിൽ വരണം.
കണ്ണട: ഫോട്ടോയിൽ കണ്ണടയുടെ ഗ്ലാസ്സിൽ പ്രകാശം തട്ടി പ്രതിഫലനം ഉണ്ടാകരുത്. ഇത് ഒഴിവാക്കാൻ കണ്ണട
ഇല്ലാതെ ഫോട്ടോ എടുക്കുന്നതാണ് ഉചിതം. ശിരോവസ്ത്രം: മതപരമായ കാരണങ്ങളാൽ ശിരോവസ്ത്രം ധരിക്കുന്നവർക്ക് മുഖം പൂർണ്ണമായി കാണുന്ന തരത്തിൽ ധരിക്കാവുന്നതാണ്.
താടിയുടെ ഭാഗം മുതൽ നെറ്റിയുടെ മുകൾഭാഗം വരെയും മുഖത്തിന്റെ ഇരുവശങ്ങളും വ്യക്തമായി കാണണം. മുഖഭാവം: ചിരിക്കുകയോ കരയുകയോ ചെയ്യുന്ന ഭാവങ്ങൾ പാടില്ല.
ശാന്തമായ, സ്വാഭാവികമായ മുഖഭാവം മതി. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

