
തിരുവനന്തപുരം : ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മലിന് പുനർ നിയമനം. മറ്റന്നാൾ കാലാവധി തീരാനിരിക്കെയാണ് ഗവർണ്ണറുടെ നിയമനം. സെർച്ച് കമ്മിറ്റി വെക്കാതെയാണ് പുനർ നിയമനം. സെർച്ച് കമ്മിറ്റിയുണ്ടാക്കിയുള്ള വിജ്ഞാപനം പിൻവലിച്ചാണ് പുനർ നിയമനം. സർക്കാരിന്റെ അപേക്ഷയിൽ സെർച്ച് കമ്മിറ്റി രൂപീകരണം ഹൈക്കോടതി തടഞ്ഞിരുന്നു. 2019 ഒക്ടോബറിലാണ് ആരോഗ്യ സർവ്വകലാശാല വി സി യായി ഡോ. മോഹനൻ കുന്നുമ്മലിനെ ഗവർണർ നിയമിച്ചത്.
വിദേശ തൊഴിൽ തട്ടിപ്പിന് പൂട്ടിടാൻ നോർക്ക; ഹോട്ട് സ്പോട്ടുകൾ കണ്ടെത്തി ‘ഓപ്പറേഷൻ ശുഭയാത്ര ടാസ്ക് ഫോഴ്സ്’
വിസി പുനര്‍ നിയമനം ഏകാധിപത്യപരം: മന്ത്രി വീണാ ജോര്‍ജ്
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ ഇരുട്ടില്‍ നിര്‍ത്തിയാണ് ചാന്‍സലര്‍ ആരോഗ്യ സര്‍വകലാശാല വിസി പുനര്‍ നിയമനത്തിൽ തീരുമാനമെടുത്തതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്വന്തം നിലയിലാണ് ചാന്‍സലരുടെ നടപടി. ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കേണ്ടവരില്‍ നിന്നും ഏകപക്ഷീയമായ തീരുമാനം ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ഇത്തരം നീക്കം തികച്ചും അപലപനീയമാണെന്നും മന്ത്രി അപലപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]