
ബെംഗളൂരു: അനധികൃതമായി ഇരുമ്പയിര് കടത്തിയെന്ന കേസിൽ കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിനെ സിബിഐ അറസ്റ്റ് ചെയ്തു. ബെലെകെരി തുറമുഖം വഴി അനധികൃതമായി ഇരുമ്പയിര് കടത്തിയെന്ന കേസിലാണ് അറസ്റ്റ്. ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി ഇന്ന് കേസിൽ സെയിൽ കുറ്റക്കാരനെന്ന് വിധിച്ചിരുന്നു. ഇതിനെത്തുടർന്നാണ് സിബിഐ സെയിലിനെ രാത്രി തന്നെ എത്തി അറസ്റ്റ് ചെയ്തത്. നാളെ സതീഷ് സെയിലിനെ ബെംഗളുരുവിലെ ജനപ്രതിനിധികളുടെ പ്രത്യേകകോടതിയിൽ ഹാജരാക്കും. നാളെ കേസിൽ ശിക്ഷാവിധി പ്രസ്താവിക്കുമെന്ന് ജനപ്രതിനിധികളുടെ പ്രത്യേകകോടതി ഉത്തരവിട്ടു. ഷിരൂരിൽ അർജുന് വേണ്ടിയുള്ള തെരച്ചിലിലടക്കം നേതൃത്വം നൽകിയ സെയിൽ മലയാളികൾക്ക് സുപരിചിതനാണ്.
‘ഒരു സ്കൂള്‍ തുറക്കണം’; ബെംഗളൂരുവില്‍ നഴ്സറി വിദ്യാർത്ഥിക്ക് ഫീസ് ഒന്നരലക്ഷമെന്ന കുറിപ്പ് വൈറല്‍
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]