
മലപ്പുറം: രാമപുരത്ത് കെ.എസ്. ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം. കൂരിയാട് സ്വദേശി ഹസ്സൻ ഫദല്‍ (19) ആണ് മരിച്ചത്. ബൈക്കില്‍ കൂടെയുണ്ടായിരുന്ന സുഹൃത്ത് ഇസ്മായില്‍ ലബീബ് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും രാമപുരം ജെംസ് കോളേജിലെ ഒന്നാം വർഷ ബി.എം.എം.സി വിദ്യാർത്ഥികളാണ്.
ഇന്ന് വൈകീട്ട് 3.30 ഓടെ പനങ്ങാങ്ങര 38ൽ ആണ് അപകടം നടന്നത്. അമിത വേഗതയിൽ വന്ന ബൈക്ക് എതിർ ദിശയിൽ വന്ന കെ.എസ്. ആർ.ടി.സി ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇന്ന് രാവിലെ മറ്റ് രണ്ട് പേർ അപകടത്തിൽ മരിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]