
.news-body p a {width: auto;float: none;}
തിരുവനന്തപുരം എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെച്ച് ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ നടത്തിയ അന്വേഷണ റിപ്പോർട്ടിൽ പി.പി, ദിവ്യക്കെതിരെ ഗുരുതര പരാമർശങ്ങൾ. അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറിയിട്ടുണ്ട്. നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നും പെട്രോൾ പമ്പിനുള്ള അനുമതി വൈകിപ്പിച്ചല്ലെന്നും റിപ്പോർട്ടിൽ പറയുന്നതായാണ് വിവരം. ദിവ്യ അന്വേഷണവുമായി സഹകരിച്ചില്ല. യാത്രഅയപ്പിലെ അധിക്ഷേപ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു
ചടങ്ങിലേക്ക് ദിവ്യയെ ക്ഷണിച്ചിരുന്നില്ല എന്ന കളക്ടറുടെ മൊഴിയും റിപ്പോർട്ടിൽ ഉണ്ടെന്നാണ് സൂചന. ദിവ്യയെ ക്ഷണിച്ചിരുന്നില്ലെന്ന് കണ്ണൂർ കളക്ടർ മൊഴി നൽകിയിരുന്നു, കളക്ടർ അടക്കം 17 പേരിൽ നിന്നാണ് മൊഴി എടുത്തത്. കൈക്കൂലി വാങ്ങി എന്നതിന് ആരും ഒരു തെളിവും നൽകിയില്ല. കൈക്കൂലി വാങ്ങി എന്നതിന് മൊഴിയും ഇല്ല. പമ്പിന് എൻ.ഒ.സി നൽകിയതിൽ എ.ഡി.എം പ്രവർത്തിച്ചത് നിയമപരമായി മാത്രമാണ്. വൈകിപ്പിച്ചില്ല എന്നു മാത്രമല്ല, അപേക്ഷകനെ സഹായിക്കാനും ശ്രമിച്ചു. പൊലീസ് റിപ്പോർട്ട് എതിരായിട്ടും എ.ഡി.എം ടൗൺ പ്ലാനിംഗ് വിഭാഗത്തിന്റെ റിപ്പോർട്ട് തേടിയതായും റിപ്പോർട്ടിൽ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]