
ധാക്ക: ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ഏഴ് വിക്കറ്റ് ജയം നേടിയ ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര കളിക്കുന്ന ന്യൂസിലന്‍ഡിനെ പിന്തള്ളിയാണ് ദക്ഷിണാഫ്രിക്ക നാലാം സ്ഥാനത്തെത്തിയത്. ഏഴ് ടെസ്റ്റില്‍ നിന്ന് 40 പോയന്റും 47.62 പോയന്റ് ശതമാനവുമാണ് ദക്ഷിണാഫ്രിക്കക്കുള്ളത്. ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റ് ജയിച്ച ന്യൂസിലന്‍ഡിന് 9 ടെസ്റ്റില്‍ നിന്ന് 48 പോയന്റും 44.44 പോയന്റ് ശതമാനവുമാണ് നിലവിലുള്ളത്.
9 ടെസ്റ്റില്‍ 60 പോയന്റും 55.56 പോയന്റ് ശതമാവുമുള്ള ശ്രീലങ്കയാണ് മൂന്നാമത്. 12 ടെസ്റ്റില്‍ 90 പോയന്റും 62.50 പോയന്റ് ശതമാവുമുള്ള ഓസ്ട്രേലിയ രണ്ടാമതും 12 ടെസ്റ്റില്‍ 98 പോയന്റും 68.06 പോയന്റ് ശതമാനവുമായി ഇന്ത്യ ഒന്നാമതുമാണ്. പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റ് ജയിച്ചെങ്കിലും രണ്ടാം ടെസ്റ്റില്‍ തോറ്റതോടെ ഇംഗ്ലണ്ട് 18 ടെസ്റ്റില്‍ 93 പോയന്റും 43.06 പോയന്റ് ശതമാവുമായി ആറാം സ്ഥാനത്താണ്. ബംഗ്ലാദേശ് ഏഴാമതും പാകിസ്ഥാന് എട്ടാം സ്ഥാനത്തുമാണ്.
നീണ്ട 10 വർഷത്തെ കാത്തിരിപ്പിനുശേഷം ഏഷ്യയിൽ ദക്ഷിണാഫ്രിക്കയ്ക്ക് ടെസ്റ്റ് ജയം, ബംഗ്ലാദേശിനെ വീഴ്ത്തി
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സര്‍ക്കിളില്‍ ദക്ഷിണാഫ്രിക്കക്ക് ഇനി അഞ്ച് ടെസ്റ്റുകളാണ് കളിക്കാനുള്ളത്. ഒരെണ്ണം ബംഗ്ലാദേശിനെതിരെയും രണ്ടെണ്ണം നാട്ടില്‍ ശ്രീലങ്കക്കെതിരെയുമാണ്. ഡിസംബറില്‍ പാകിസ്ഥാനെതിരെ രണ്ട് ടെസ്റ്റിലും ദക്ഷിണാഫ്രിക്ക കളിക്കും. ഈ അഞ്ച് ടെസ്റ്റും ജയിച്ചാല്‍ ദക്ഷിണാഫ്രിക്കക്ക് 69.44 പോയന്റ് ശതമാനവുമായി ദക്ഷിണാഫ്രിക്കക്ക് ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്നിലെത്താനാവും.
Here’s the updated WTC points table after South Africa’s first Test win in Asia in 10 years pic.twitter.com/tH0lVNO04c
— CricTracker (@Cricketracker) October 24, 2024
അവശേഷിക്കുന്ന അഞ്ച് ടെസ്റ്റില്‍ നാലില്‍ ജയിച്ചാല്‍ ദക്ഷിണാഫ്രിക്കക്ക് 61.11 പോയന്റ് ശതമാനമാകും. അപ്പോഴും ആദ്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ സാധ്യതയുണ്ട്. ഇപ്പോൾ നടക്കുന്ന ന്യൂസിലന്‍ഡിനും അടുത്ത മാസം തുടങ്ങുന്ന ഓസ്ട്രേലിയക്കുമെതിരായ പരമ്പരകളില്‍ ഇന്ത്യ മികവ് കാട്ടിയില്ലെങ്കില്‍ ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് മുന്നേറും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]