
ദളപതി വിജയ് നായകനായി വന്നതാണ് ദ ഗോട്ട്. ദ ഗോട്ട് ആഗോളതലത്തില്‍ 456 കോടി രൂപയിലധികം നേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഒടിടിയിലും വിജയ്യുടെ ദ ഗോട്ട് സിനിമയ്ക്ക് മികച്ച പ്രതികരണമാണ്. ഒടിടിയില്‍ റിലീസായിട്ടും ചിത്രം വിവിധ തിയറ്ററുകളില്‍ കാണാൻ പ്രേക്ഷകരുണ്ടെന്ന് വ്യക്തമാക്കി അമ്പതാം ദിവസത്തെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്.
വിഎഫ്ക്സ് ജോലികളടക്കം ഡയറക്ടേഴ്സ് കട്ടിന് എന്തായാലും ആവശ്യമുണ്ടെന്നാണ് വെങ്കട് പ്രഭു വ്യക്തമാക്കിയിരിക്കുന്നത്. അതിനാല്‍ നിര്‍മാതാക്കളോട് ഇത് സംസാരിക്കണമെന്നും പറയുന്നു വെങ്കട് പ്രഭു. എന്നിട്ടായിരിക്കും ഞങ്ങള്‍ ചിത്രത്തിലെ ഡിലീറ്റഡ് സീൻ പ്രദര്‍ശനത്തിനെത്തിക്കുക. ചിത്രത്തിന്റെ എക്സ്റ്റൻഡഡ് കട്ടും ഇനി ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തിക്കുമെന്നും വെങ്കട് പ്രഭു വ്യക്തമാക്കിയിരുന്നത് താരത്തിന്റെ ആരാധകരെ ആവേശത്തിലാക്കിയിരുന്നു.
Mega theatrical blockbuster and huge profitable movie #TheGoat completes 50 days in theatres..💥💥 pic.twitter.com/ZJhXnDB0wH
— Naganathan (@Nn84Naganatha) October 24, 2024
ഗാന്ധി എന്നായിരുന്നു വിജയ് ചിത്രത്തിന് ആദ്യം പേര് ആലോചിച്ചിരുന്നത് എന്ന് നേരത്തെ സംവിധായകൻ വെങ്കട് പ്രഭു വെളിപ്പെടുത്തിയിരുന്നു. എക്കാലത്തെയും മഹാൻ എന്ന അര്‍ഥത്തിലായിരുന്നുവെന്ന് സംവിധായകൻ വെങ്കട് പ്രഭു വെളിപ്പെടുത്തിയത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. വിജയ് സാറിന് ഒരു വിടവാങ്ങലായാണ് ചിത്രം ചെയ്യുന്നതെന്നും വെങ്കട് പ്രഭു ചൂണ്ടിക്കാട്ടിയിരുന്നു. അതിനാല്‍ ഗാന്ധിജിയെയും സൂചിപ്പിക്കുന്ന തരത്തില്‍ ദ ഗോട്ട് എന്ന പേര് സ്വീകരിക്കുകയായിരുന്നുവെന്ന് സംവിധായകൻ വെങ്കട് പ്രഭു വ്യക്തമാക്കി.
ദ ഗോട്ടിന് മിക്കവാറും രണ്ടാം ഭാഗം ഉണ്ടാകും എന്നും നേരത്തെ വിവിധ സിനിമാ അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എൻഡ് ക്രെഡിറ്റില്‍ അതിന്റെ സൂചനകളുമുള്ളതാണ് സിനിമാ ആരാധകര്‍ വലിയ ആവേശമായതെന്നാണ് റിപ്പോര്‍ട്ട്. ഗോട്ട് വേഴ്സസ് ഒജിയെന്നായിരിക്കും രണ്ടാം ഭാഗത്തിന്റെ പേരെന്നാണ് റിപ്പോര്‍ട്ട്. നായകന് പകരം വില്ലനെ രണ്ടാം ഭാഗത്തില്‍ അവതരിപ്പിച്ചേക്കും എന്നും അജിത്ത് കുമാര്‍ ചിത്രത്തില്‍ ഉണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]