
.news-body p a {width: auto;float: none;}
അബുദാബി: 2030ഓടെ ദുബായ് വ്യോമയാന മേഖലയിൽ 1,85,000 പുതിയ തൊഴിലുകൾ സൃഷ്ടിക്കപ്പെടുമെന്ന് റിപ്പോർട്ട്. ഇതോടെ വ്യോമയാന മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ എണ്ണം 8,16,000 ആയി ഉയരുമെന്നും എമിറേറ്റ്സ് ഗ്രൂപ്പ് ആന്റ് ദുബായ് എയർപോർട്ട്സ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
ദുബായുടെ സമ്പദ്വ്യവസ്ഥയിൽ വ്യോമയാന മേഖലയുടെ സ്വാധീനം എന്ന വിഷയത്തിൽ ആഗോള ഗവേഷണ സ്ഥാപനമായ ഓക്സ്ഫോർഡ് എക്കണോമിക്സ് ആണ് പഠനം നടത്തിയത്. ദുബായിലെ അഞ്ചിലൊന്ന് വിഭാഗം തൊഴിലാളികൾ വ്യോമയാന മേഖലയിലാണെന്നും ഇത് 2030ഓടെ നാലിലൊന്നായി മാറുമെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ 1,03,000 തൊഴിലാളികളാണ് വ്യോമയാന മേഖലയുമായി നേരിട്ട് പ്രവർത്തിക്കുന്നത്. 23 ബില്യൺ ദിർഹമാണ് കഴിഞ്ഞ വർഷം ഇവർക്ക് ശമ്പളമായി നൽകിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൊവിഡിനുശേഷം ശക്തമായ തിരിച്ചുവരവാണ് വ്യോമയാന മേഖലയിലുണ്ടായത്. ഈ മേഖല ദുബായുടെ വളർച്ചയിൽ ശക്തമായ പങ്കും വഹിക്കുന്നു. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർലൈനുകളായ എമിറേറ്റ്സും ഫ്ളൈ ദുബായും കൊവിഡിനുശേഷം ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിച്ചിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി മാറാനിരിക്കുന്ന അൽ മക്തും അന്താരാഷ്ട്ര വിമാനത്താവളത്തിലായിരിക്കും കൂടുതൽ തൊഴിലbസരങ്ങൾ സൃഷ്ടിക്കപ്പെടുക. 1,32,000 നിയമനങ്ങളാണ് ഇവിടെനിന്ന് പ്രതീക്ഷിക്കുന്നത്.
എമിറേറ്റ്സ് എയർലൈൻ, ദുബായ് എയർപോർട്ടുകൾ, മറ്റ് വ്യോമയാന മേഖലാ സ്ഥാപനങ്ങൾ എന്നിവ 2030ഓടെ 24,000 നേരിട്ടുള്ള പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ വർഷം മേഖലയിൽ 1,03,000 നിയമനങ്ങളായിരുന്നു നടന്നത്. 2030ഓടെ ഇത് 1,27,000 ആയി ഉയരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ദുബായ് എയർലൈനുകൾ 2023 അവസാനത്തോടെ 81,000 നേരിട്ടുള്ള നിയമനങ്ങളാണ് നടത്തിയത്. ഇത് 2030ഓടെ 1,04,000 ആയി വർധിക്കാൻ സാദ്ധ്യതയുണ്ട്. ദുബായ് എയർപോർട്ടുകളിലും മറ്റ് വ്യോമയാന മേഖലയിലെ സ്ഥാപനങ്ങളിലും 21,000 പേർക്ക് ജോലി ലഭിച്ചു, ഇത് 2030ഓടെ 23,000 ആയി ഉയരുമെന്നും റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു.
എമിറേറ്റ്സ് 2023ൽ 1,06,000 നേരിട്ടല്ലാത്ത നിയമനങ്ങളാണ് നടത്തിയത്. ഇത് 2030ഓടെ 1,35,000 ആയി വർദ്ധിക്കും. ദുബായ് എയർപോർട്ടുകളും മറ്റ് വ്യോമയാന മേഖലാ സ്ഥാപനങ്ങളും 2023ൽ 67,000 നിയമനങ്ങളാണ് പരോക്ഷമായി നടത്തിയത്. ഇത് 2030 ആകുമ്പോഴേക്കും 87,000 ആയി ഉയരും.
ദുബായ് എയർപോർട്ടുകളും മറ്റ് വ്യോമയാന മേഖലാ സ്ഥാപനങ്ങളും പിന്തുണയ്ക്കുന്ന മൊത്തത്തിലുള്ള ജോലികളുടെ എണ്ണം എമിറേറ്റിലുടനീളം 3,96,000 ആണ്. 2030ൽ ഇത് 5,16,000 ആയി ഉരുമെന്നാണ് പ്രതീക്ഷിക്കുന്നത്.