
പൂനെ: ഇന്ത്യക്കെതിരായ പൂനെ ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് ഭേദപ്പെട്ട തുടക്കം. ടോസ് നേടി ക്രീസിലിറങ്ങിയ ന്യൂസിലന്‍ഡ് ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സെന്ന നിലയിലാണ്. 47 റണ്‍സോടെ ഡെവോണ്‍ കോണ്‍വെയും അഞ്ച് റണ്‍സുമായി കചിന്‍ രവീന്ദ്രയുമാണ് ക്രീസില്‍. ക്യാപ്റ്റന്‍ ടോം ലാഥമിന്റെയും വില്‍ യങിന്റെയും വിക്കറ്റുകളാണ് ന്യൂസിലന്‍ഡിന് നഷ്ടമായത്. അശ്വിനാണ് രണ്ട് വിക്കറ്റും.
ടോസ് നേടി ക്രീസിലിറങ്ങിയ ന്യൂസിലന്‍ഡ് ഇന്ത്യൻ പേസര്‍മാരായ ജസ്പ്രീത് ബുമ്രയെയും ആകാശ് ദീപിനെയും കരുതലോടെയാണ് നേരിട്ടത്. നിരവധി തവണ ബീറ്റണായെങ്കിലും ബുമ്രക്കും ആകാശ് ദീപിനും ഓപ്പണിംഗ് സ്പെല്ലില് വിക്കറ്റ് വീഴ്ത്താനായില്ല. ഇതോടെ ഏഴാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ അശ്വിനെ പന്തെറിയാൻ വിളിച്ചു.
ഇന്ത്യ ചെയ്തത് മറ്റൊരു ടീമും ചെയ്യാത്ത കാര്യം; ടീമിൽ 3 മാറ്റങ്ങൾ വരുത്തിയതിനെതിരെ തുറന്നടിച്ച് മുൻ താരങ്ങൾ
തന്റെ ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ ടോം ലാഥമിനെ അശ്വിന് വിക്കറ്റിന് മുന്നില്‍ കുടുക്കി ക്യാപ്റ്റന്റെ വിശ്വാസം കാത്തു. 32 റണ്‍സായിരുന്നു ഓപ്പണിംഗ് വിക്കറ്റില്‍ ലാഥം-കോണ്‍വെ സഖ്യം ചേര്‍ത്തത്. വില്‍ യങും കോണ്‍വെയും പിടിച്ചു നിന്നതോടെ രോഹിത് ആദ്യം വാഷിംഗ്ടണ്‍ സുന്ദറെയും പിന്നാലെ രവീന്ദ്ര ജഡേജയെയും പന്തേല്‍പ്പിച്ചെങ്കിലും വിക്കറ്റ് വീഴ്ത്താനായില്ല. ഒടുവില്‍ 24-ാം ഓവറില്‍ അശ്വിന്റെ പന്തില്‍ യങ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ കൈകളില്‍ ഒതുങ്ങുമ്പോള്‍ കിവീസ് സ്കോര്‍ 76 റണ്‍സിലെത്തിയിരുന്നു.
Ashwin strikes in his first over ☝️
Watch the 2nd #INDvNZ Test on #JioCinema, #Sports18 and #ColorsCineplex 👈#IDFCFirstBankTestTrophy #JioCinemaSports pic.twitter.com/MuohtsWeaZ
— JioCinema (@JioCinema) October 24, 2024
നേരത്തെ ടോസ് നേടിയ കിവീസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ടെസ്റ്റ് തോറ്റ ടീമില്‍ ഇന്ത്യ മൂന്ന് മാറ്റവുമായാണ് രണ്ടാം ടെസ്റ്റിനിറങ്ങിയത്.ബാറ്റിംഗ് നിരയില്‍ ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തിയപ്പോള്‍ കെ എല്‍ രാഹുല്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി. ബെംഗളൂരു ടെസ്റ്റില്‍ സെഞ്ചുറി നേടിയ സര്‍ഫറാസ് ഖാന് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തി. ബൗളിംഗ് നിരയില്‍ മുഹമ്മദ് സിറാജ് പുറത്തായപ്പോൾ ആകാശ് ദീപ് പ്ലേയിംഗ് ഇലവനിലെത്തി. സ്പിന്നര്‍ കുല്‍ദീപ് യാദവിന് പകരം വാഷിംഗ്ടണ്‍ സുന്ദര്‍ പ്ലേയിംഗ് ഇലവനിലെത്തി. ന്യൂസിലന്‍ഡ് ടീമില്‍ പരിക്കേറ്റ മാറ്റ് ഹെന്റിക്ക് പകരം മിച്ചല്‍ സാന്റ്നറും ടീമിലെത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]