.news-body p a {width: auto;float: none;}
പാലക്കാട്: മണ്ഡലത്തിൽ ഫ്ളാറ്റ് വാടകയ്ക്കെടുത്ത് യു ഡി എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. പത്തനംതിട്ട സ്വദേശിയാണ് രാഹുൽ മാങ്കൂട്ടത്തിൽ. ഇവിടെ നിന്ന് കുടുംബ സമേതം പാലക്കാട്ടേക്ക് മാറുകയായിരുന്നു.
‘ഫ്ളാറ്റ് വാടകയ്ക്കെടുത്ത് ഇങ്ങോട്ട് താമസം മാറി. പതിനൊന്ന് മാസമാണ് എല്ലാ എഗ്രിമെന്റിന്റെയും കാലം. അത് കഴിഞ്ഞ് പുതുക്കുകയാണ് ചെയ്യുന്നത്. ഈ ഫ്ളാറ്റിന്റെ ഉടമയ്ക്ക് ഇവിടെ തന്നെ രണ്ട് ഫ്ളാറ്റുണ്ട്. ഇത് വേക്കൻഡായി കിടക്കുകയായിരുന്നു. അതിനാൽ ലൈഫ് ലോംഗ് ഇവിടെ തന്നെ താമസിക്കാനുള്ള സംവിധാനമുണ്ട്.
പാലക്കാട് ഒരു മേൽവിലാസം ഉണ്ടായി. ഇനി ജനങ്ങളുടെ മുന്നിലൊരു മേൽവിലാസം ഉണ്ടാകാനായി കാത്തിരിക്കുകയാണ്. പാലക്കാടൻ ജനത അത് തരുമെന്നാണ് വിശ്വാസം. രാവിലെ നിരവധി ആരാധനാലയങ്ങളിൽ പോയി. എല്ലാവരുടെയും അനുഗ്രഹം വാങ്ങി. മാർക്കറ്റുകളിലൊക്കെ പോയി. അതിനുശേഷമാണ് വീട്ടിലെത്തിയിരിക്കുന്നത്. അമ്മയിൽ നിന്ന് കെട്ടിവയ്ക്കാനുള്ള പണം വാങ്ങി നാമനിർദേശ പത്രിക സമർപ്പിക്കും.’ – രാഹുൽ മാങ്കൂട്ടത്തിൽ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
അതേസമയം, പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. പി സരിൻ കെ കരുണാരന്റെ സ്മൃതി മന്ദിരം സന്ദർശിച്ച് പുഷ്പാർച്ചന നടത്തി. സാധാരണയായി കോൺഗ്രസ് സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുമ്പ് കരുണാകരന്റെ സ്മൃതി മന്ദിരം സന്ദർശിക്കാറുണ്ട്. ഉള്ളിൽ ഇപ്പോഴും ഒരു കോൺഗ്രസുകാരൻ ഉള്ളതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് സരിൻ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]