
.news-body p a {width: auto;float: none;}
വാഷിംഗ്ടൺ: ബ്രിട്ടനിലെ ഭരണകക്ഷിയായ ലേബർ പാർട്ടി യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടപെടുന്നെന്ന ആരോപണവുമായി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപ്. ലേബർ പാർട്ടി ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമല ഹാരിസിനെ വിജയിപ്പിക്കാൻ ശ്രമിക്കുന്നെന്നും കമലയ്ക്ക് വേണ്ടി പ്രചാരണം നടത്താൻ വോളന്റിയർമാരെ അയക്കുന്നെന്നും കാട്ടി ട്രംപിന്റെ ടീം ഫെഡറൽ ഇലക്ഷൻ കമ്മിഷനിൽ പരാതി നൽകി. മാദ്ധ്യമ റിപ്പോർട്ടുകളും സോഷ്യൽ മീഡിയ പോസ്റ്റുകളും ട്രംപ് തെളിവായി സമർപ്പിച്ചു. കമല രാജ്യത്തിനകത്തും പുറത്തും നിന്ന് അനധികൃതമായി സംഭാവന കൈപ്പറ്റിയെന്നും ആരോപിച്ചു. അതേസമയം, മുൻ തിരഞ്ഞെടുപ്പുകളുടെ ഭാഗമായും ലേബർ പാർട്ടിയുടെ വോളന്റിയർമാർ യു.എസിലെത്തിയിട്ടുണ്ടെന്നും ഇത് സാധാരണമാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രിയും ലേബർ പാർട്ടി നേതാവുമായ കിയർ സ്റ്റാമർ പറഞ്ഞു. അതേസമയം, ലേബർ പാർട്ടിയുടെ ഇടപെടൽ അമേരിക്കൻ തിരഞ്ഞെടുപ്പ് നിയമത്തിന്റെ ലംഘനമായി കാണാനാകില്ലെന്നാണ് വിലയിരുത്തൽ. പ്രചാരണങ്ങൾക്ക് വിദേശ വോളന്റിയർമാർക്ക് പങ്കെടുക്കാം. എന്നാൽ പ്രചാരണത്തിന്റെ ഭാഗമാകുന്ന വിദേശികൾക്ക് പണം നൽകാൻ പാടില്ലെന്ന് ചട്ടമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]