
.news-body p a {width: auto;float: none;}
മോസ്കോ: ഭീകരവാദത്തെ ചെറുക്കാൻ ഒന്നിക്കണമെന്നും ഇക്കാര്യത്തിൽ ഇരട്ടത്താപ്പ് പാടില്ലെന്നും ബ്രിക്സ് രാജ്യങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ റഷ്യയിലെ കസാനിൽ 16 -ാം ബ്രിക്സ് ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ‘ യുദ്ധത്തിന് പകരം ചർച്ചകൾക്കും നയതന്ത്രത്തിനുമാണ് ഇന്ത്യ പിന്തുണ നൽകുന്നത്.
ഭീകരവാദവും ഭീകര പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതും തടയണമെങ്കിൽ എല്ലാവരുടെയും പിന്തുണ ആവശ്യമാണ്. യുവാക്കളിൽ ഭീകരവാദ ആശയങ്ങൾ വളരുന്നത് തടയാൻ നടപടി സ്വീകരിക്കണം. ആഗോള വെല്ലുവിളികൾ നേരിടുന്നതിനുള്ള ഫലപ്രദമായ മാദ്ധ്യമമായി ബ്രിക്സ് ഉയരുന്നു”- മോദി പറഞ്ഞു. ഇന്ത്യയുടെ യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസിന്റെ (യു.പി.ഐ) നേട്ടങ്ങൾ എടുത്തുപറഞ്ഞ അദ്ദേഹം, യു.എ.ഇ അടക്കമുള്ള രാജ്യങ്ങളിൽ യു.പി.ഐ സേവനങ്ങൾ എത്തിയതും ചൂണ്ടിക്കാട്ടി.
ബ്രിക്സിലെ പുതിയ അംഗങ്ങളെ മോദി സ്വാഗതം ചെയ്തു. ഉച്ചകോടിയുടെ ആതിഥേയത്വം ഭംഗിയായി നിർവഹിച്ചതിന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെയും ബ്രിക്സിന്റെ അടുത്ത അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്ന ബ്രസീൽ പ്രസിഡന്റ് ലൂയീസ് ഇനാഷ്യോ ലൂല ഡസിൽവയേയും മോദി അഭിനന്ദിച്ചു.
# സാമ്പത്തിക സഹകരണം ശക്തമാകും
(ബ്രിക്സിൽ മോദി പറഞ്ഞത്)
കഴിഞ്ഞ 10 വർഷത്തിനിടെ ന്യൂ ഡെവലപ്മെന്റ് ബാങ്ക് (ബ്രിക്സ് രാജ്യങ്ങളുടെ വികസന പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുക എന്ന ലക്ഷ്യത്തോടെ 2014ൽ രൂപീകരിച്ച ബാങ്ക്) ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെ വികസന ആവശ്യങ്ങൾക്കുള്ള പ്രധാന ഓപ്ഷനായി
വിപുലീകരണത്തോടെ ബ്രിക്സ് 30 ട്രില്യണിലധികം ഡോളറിന്റെ സമ്പദ്വ്യവസ്ഥയായി ഉയർന്നു
സാമ്പത്തിക സഹകരണം വർദ്ധിപ്പിക്കുന്നതിൽ ബ്രിക്സ് ബിസിനസ് കൗൺസിലും ബ്രിക്സ് വിമൺ ബിസിനസ് അലയൻസും പ്രത്യേക പങ്ക് വഹിച്ചു
2021ൽ ഇന്ത്യ അദ്ധ്യക്ഷത വഹിക്കവെ നിർദ്ദേശിച്ച ബ്രിക്സ് സ്റ്റാർട്ടപ്പ് ഫോറം ഈ വർഷം ആരംഭിക്കുന്നതിൽ സന്തോഷം
ബ്രിക്സ് രാജ്യങ്ങൾക്കിടയിൽ ലോജിസ്റ്റിക്സും വിതരണ ശൃംഖല കണക്റ്റിവിറ്റിയും വർദ്ധിപ്പിക്കുന്നതിൽ ഇന്ത്യ അവതരിപ്പിച്ച റെയിൽവേ റിസർച്ച് നെറ്റ്വർക്ക് സംരംഭവും പ്രധാന പങ്ക് വഹിക്കുന്നു
ബ്രിക്സ് രാജ്യങ്ങൾക്കിടയിൽ സാമ്പത്തിക ഏകീകരണം വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പ്രാദേശിക കറൻസികളുടെ ഇടപാടും സുഗമമായ അതിർത്തി കടന്നുള്ള പണമിടപാടുകളും നമ്മുടെ സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തും