
പൊതുസ്ഥലങ്ങളിൽ മറ്റുള്ളവരെ ശല്ല്യപ്പെടുത്താതെ, അവർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ പെരുമാറുക എന്നതാണ് മര്യാദ. എന്നാൽ, പലപ്പോഴും ഇന്ത്യക്കാർക്ക് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാൻ അത്ര മടിയൊന്നും ഇല്ല എന്നതാണ് സത്യം. സ്വകാര്യത എന്നാൽ എന്താണെന്നോ, മറ്റുള്ളവരുടെ സ്പേസിലേക്ക് കടന്നു കയറരുതെന്നോ, അത് മാനിക്കണമെന്നോ ഒന്നും പലപ്പോഴും ആരും ഓർക്കാറില്ല.
ചിലർ മറ്റുള്ളവരുടെ സാന്നിധ്യം ഇഷ്ടപ്പെടുന്നവരായിരിക്കും. പൊതുവിടങ്ങിൽ അപരിചിതരുമായി സംസാരിക്കാനും മറ്റും ഇഷ്ടപ്പെടുന്നവരും ഉണ്ട്. എന്നാൽ, എല്ലാവരും അങ്ങനെയല്ല, ചിലർ തങ്ങളുടെ സ്വകാര്യത സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരും അധികം ആരോടും ഇടപെടാൻ ഇഷ്ടപ്പെടാത്തവരും ആയിരിക്കും. എന്നാൽ, ഇന്ന് പലപ്പോഴും ആളുകൾ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഇടിച്ചു കയറുന്നവരാണ്.
എന്തിനേറെ പറയുന്നു, പ്രാങ്ക് ചെയ്യുക, അപരിചിതരായ ആളുകളെ കൂടി ഉൾപ്പെടുത്തി വീഡിയോ എടുക്കുക തുടങ്ങി മറ്റുള്ളവരുടെ സ്വകാര്യതകളെ മാനിക്കാത്ത അനേകം കാര്യങ്ങൾ ഇന്ന് ഈ സോഷ്യൽ മീഡിയാ കാലത്ത് ആളുകൾ ചെയ്യാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഒരു റഷ്യൻ യുവതിയെ അസ്വസ്ഥമാക്കും വിധം പെരുമാറുന്ന ഒരു ഇന്ത്യൻ യുവാവാണ് വീഡിയോയിൽ ഉള്ളത്. സച്ചിൻ രാജ് എന്ന ഡാൻസർ കൂടിയായ യുവാവാണ് വീഡിയോയിൽ ഉള്ളത്. ഇത് പകർത്തിയിരിക്കുന്നത് ഇന്ത്യൻ ഗേറ്റിൽ നിന്നാണ്. ഒരു റഷ്യൻ യുവതി തന്റെ കുടുംബത്തോടൊപ്പം ഇവിടെയുണ്ട്. അവൾ ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ്. ആ സമയത്താണ് സച്ചിൻ അങ്ങോട്ട് വരുന്നത്.
പിന്നീട് അയാൾ ആ യുവതിക്ക് ചുറ്റും ഡാൻസ് ചെയ്യുകയാണ്. യുവതി പെട്ടെന്ന് തന്നെ അസ്വസ്ഥയാകുന്നത് കാണാം. അവർ അവിടെ നിന്നും മാറിപ്പോകുന്നും ഉണ്ട്. എന്നാൽ, യുവാവ് അവിടെ നിർത്താതെ പിന്നെയും യുവതിക്ക് പിന്നാലെ ചെന്ന് ഡാൻസ് ചെയ്യുകയാണ്.
View this post on Instagram
വളരെ പെട്ടെന്നാണ് വീഡിയോ വൈറലായി മാറിയത്. യുവാവിന്റെ അക്കൗണ്ടിൽ ഇതുപോലെയുള്ള അനേകം വീഡിയോകൾ കാണാം. ഇത് യുവാവ് സ്ഥിരം ചെയ്യുന്നതാണ് എന്നാണ് പലരും കമന്റ് നൽകിയിരിക്കുന്നത്. ചിലരൊക്കെ ചില പോസ്റ്റുകളിൽ പൊലീസിനെ മെൻഷൻ ചെയ്തിട്ടുമുണ്ട്. ഇത് ടൂറിസ്റ്റുകളെ ഇന്ത്യയിലെ സ്ഥലങ്ങൾ സന്ദർശിക്കുന്നതിൽ നിന്നും പിന്നോട്ട് വലിക്കുമെന്നും ഇന്ത്യക്കാർക്ക് തന്നെ നാണക്കേടുണ്ടാക്കുന്ന പ്രവൃത്തിയാണ് ഇത് എന്നും പലരും കമന്റ് നൽകിയിട്ടുണ്ട്.
അതേസമയം സമീപകാലത്തായി വിദേശികൾ ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ വലിയ താല്പര്യം കാണിക്കുന്നില്ല എന്നുള്ള അഭിപ്രായവും നിലവിലുണ്ട്.
ഒറ്റനിമിഷം, അസാമാന്യ ധൈര്യം, പിന്നിലൂടെ യുവാവിനെ അകത്തേക്ക് വലിച്ചിട്ടു, ജീവൻ രക്ഷിച്ച അയൽവാസിക്ക് അഭിനന്ദനം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]