
.news-body p a {width: auto;float: none;}
മോസ്കോ: റഷ്യയിലെ കസാനിൽ ആരംഭിച്ച 16-ാം ബ്രിക്സ് ഉച്ചകോടിക്കിടെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങൾ വൈറൽ. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഒരുക്കിയ അത്താഴ വിരുന്നിനിടെയുള്ള ചിത്രങ്ങളാണ് ഇന്റർനെറ്റ് ഏറ്റെടുത്തത്. മോദിയ്ക്കും പുട്ടിനുമൊപ്പം ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും ചിത്രങ്ങളിലുണ്ട്. വിരുന്നിന് അനുബന്ധമായി നടന്ന സംഗീത പരിപാടി മൂവരും ആസ്വദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. മൂന്ന് രാജ്യങ്ങൾക്കിടെയിലെ നയതന്ത്രബന്ധം പുതിയ തലത്തിലേക്ക് ഉയരുന്നതിന്റെ പ്രതീകമായാണ് ചിത്രങ്ങളെ പാശ്ചാത്യ മാദ്ധ്യമങ്ങൾ വിശേഷിപ്പിച്ചത്. ഇന്നലെ നടന്ന മോദി – ഷീ കൂടിക്കാഴ്ചയ്ക്ക് മുമ്പായിരുന്നു വിരുന്ന്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]