

16 കാരിയെ ബലാത്സംഗത്തിന് ഇട്ടുകൊടുത്തു ; മാതൃസഹോദരിക്ക് 20 വര്ഷം കഠിന തടവ് ; മാതാവിനും ഇരയ്ക്കുമെതിരെ ക്രിമിനല് കേസ്
സ്വന്തം ലേഖകൻ
അഹമ്മദാബാദ്: പ്രായപൂര്ത്തിയാകാത്ത മരുമകളെ ബലാത്സംഗം ചെയ്യാന് കൂട്ടിക്കൊടുത്തെന്ന് ആരോപിച്ച് മാതാവിന്റെ സഹോദരിക്ക് 20 വര്ഷം തടവ്.
ഇരയുടെ മാതാവ് നല്കിയ പരാതിയില് പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ഇവരുടെ കൂട്ടാളി ബാല്ദേവ് സഗാദിയാ എന്നയാള്ക്കും ജയില്ശിക്ഷ കിട്ടിയിട്ടുണ്ട്. 16 വയസ്സുള്ള പെണ്കുട്ടിയെ ഗര്ഭിണിയാക്കിയെന്നായിരുന്നു ആരോപണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കേസിന്റെ വിചാരണയ്ക്ക് ഇടയില് ഇരയുടെ മാതാവിനെതിരെ ക്രിമിനല് കേസെടുക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. മകളെ സഗാദിയ എന്നയാള് ഗര്ഭിണിയാക്കി എന്നാരോപിച്ച് മാതാവ് പരാതി നല്കിയതോടെയാണ് പീഡന വിവരം പുറത്തുവന്നത്. ഇതിന് തന്റെ സഹോദരി കൂട്ടുനിന്നെന്നും ഇവര് പരാതിയില് പറഞ്ഞിരുന്നു.
വിചാരണവേളയില് ഇരയും മാതാവും തമ്മില് കോടതിയില് ഉണ്ടായ ശത്രുത കുറ്റവാളിക്ക് ഗുണകരമാകുകയും ചെയ്തു. എന്നാല് സഗാദിയ തന്നെ ബലാത്സംഗം ചെയ്തതല്ലെന്നും താന് വീട്ടുകാരെ അറിയിക്കാതെ രഹസ്യമായി സഗാദിയെ വിവാഹം കഴിച്ചതാണെന്നുമാണ് ഇര കോടതിയില് വെളിപ്പെടുത്തിയത്. ഇവര്ക്ക് ഒരു കുട്ടിയുണ്ടാകുകയും ചെയ്തു.
കേസില് പ്രോസിക്യൂഷനെ പിന്തുണയ്ക്കുന്ന രീതിയിലുള്ള ഒരു പ്രതികരണവും മാതാവോ മകളോ നടത്തിയില്ല എന്നത് പ്രതിയ്ക്ക് ഗുണകരമാകുന്ന നിലയിലേക്ക് കാര്യങ്ങളെ മാറ്റുകയും ചെയ്തു. എന്നാല് കേസുമായി ബന്ധപ്പെട്ട് നടന്ന ഫോറന്സിക് തെളിവുകളും ഡിഎന്എ പരിശോധനയുമെല്ലാം സഗാതിയയാണ് കുട്ടിയുടെ പിതാവെന്ന് തെളിയിക്കുന്നതായിരുന്നു. പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പീഡനത്തിന് വിധേയമാക്കിയതിന് സഗാതിയയ്ക്കും തടവുശിക്ഷ ലഭിക്കുകയാുണ്ടായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]