
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിലെ പൊലീസുകാരൻ സുധീഷിന്റെ ആത്മഹത്യയിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. ജോലി സമ്മർദ്ദമാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. മരിച്ച സുധീഷിന്റെ മൊബൈൽ ഫോൺ കാണാനില്ലെന്നും കുടുംബം പറയുന്നു. കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ സിനീയർ സിവിൽ പൊലീസ് ഓഫിസർ എം.പി. സുധീഷിനെയാണ് ഇന്നലെ വൈകുന്നേരം മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാവിലെ പതിനൊന്ന് മണിക്കാണ് സുധീഷിനെ ഡ്യൂട്ടിക്കിടെ കാണാതായത്. പിന്നീട് നടത്തിയ തിരച്ചിലിനൊടുവിലാണ് പാർക്കിംഗ് ഏരിയായിൽ സുധീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി മൃതദേഹം സംഭവ സ്ഥലത്ത് നിന്ന് മാറ്റുന്നത് നാട്ടുകാർ തടഞ്ഞിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാർ തടഞ്ഞത്. രാത്രിയിൽ ഇൻക്വസ്റ്റ് നടത്തിയതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും നാട്ടുകാർ ആരോപിച്ചിരുന്നു.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്കാണ് മാറ്റാനായിരുന്നു ശ്രമം. എന്നാൽ നൂറോളം വരുന്ന നാട്ടുകാർ ഇത് തടയുകയായിരുന്നു. അതിനിടെയാണ് മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബവും രംഗത്തെത്തുന്നത്. സുധീഷിന്റെ മൊബൈൽ ഫോൺ കാണാനില്ലെന്നും ജോലിയുമായി ബന്ധപ്പെട്ട് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് സുധീഷിന് സമ്മർദ്ദമുണ്ടായിരുന്നുവെന്നും കുടുംബം പറയുന്നു.
Last Updated Oct 24, 2023, 12:59 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]