
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഭീകരവാദം ചർച്ചയായെന്ന് പരാമർശിക്കാതെ ജോർദാൻ. പശ്ചിമേഷ്യൻ പ്രതിസന്ധിയും ഗാസയിലെ സംഘർഷം അവസാനിപ്പിക്കുന്നതുമാണ് ചർച്ച ചെയ്തതെന്നാണ് ജോർദാന്റെ പ്രസ്താവന. ചർച്ചയിൽ ഭീകരവാദം ശക്തമായി ഉന്നയിച്ചെന്ന് പ്രധാനമന്ത്രി മോദി സമൂഹമാധ്യമമായ എക്സിൽ വ്യക്തമാക്കിയിരുന്നു. പശ്ചിമേഷ്യയിലെ കൂടുതൽ നേതാക്കളുമായി മോദി സംസാരിക്കും. ഇസ്രയേൽ ഹമാസ് യുദ്ധം തുടരുന്ന പശ്ചാലത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമനുമായി സംസാരിച്ചത്. തീവ്രവാദം, അക്രമം, സാധാരണക്കാരായ പൌരന്മാരുടെ മരണം, യുദ്ധ സാഹചര്യം അടക്കം ചർച്ചയായെന്നും, യുദ്ധത്തിൽ സാധാരണ ജനങ്ങളുടെ ജീവൻ നഷ്ടമാകുന്നതിൽ ആശങ്കയറിയിച്ചെന്നും എക്സിലൂടെ മോദി അറിയിച്ചിരുന്നു. മാനുഷിക വിഷയങ്ങൾ പരിഹരിക്കാൻ കൂട്ടായ ശ്രമങ്ങൾ വേണമെന്നും മോദി ആവശ്യപ്പെട്ടു.
Last Updated Oct 24, 2023, 7:20 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]