

വിദ്യാർത്ഥിനികളടക്കം ഇരുപത്തിഏഴോളം പെൺകുട്ടികളെ പീഡിപ്പിച്ച കോട്ടയം കല്ലറ സ്വദേശിയായ യുവാവിന് 23 വർഷം കഠിന തടവും 60000 രൂപ പിഴയടക്കാനും ശിക്ഷിച്ച് കോട്ടയം ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതി; പീഡന വീരൻ കുടുങ്ങിയത് ഒരു പെൺകുട്ടിയുടെ പിതാവിന്റെ നിശ്ചയദാർഡ്യത്തിനൊടുവിൽ
സ്വന്തം ലേഖകൻ
കോട്ടയം: വിദ്യാർത്ഥിനികളടക്കം ഇരുപത്തിഏഴോളം പെൺകുട്ടികളെ പീഡിപ്പിച്ച പ്രതിയെ 23 വർഷം കഠിന തടവിനും 60000 രൂപ പിഴയടക്കാനും ശിക്ഷിച്ച് കോട്ടയം ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതി .
നഗ്ന ചിത്രമടക്കം കാണിച്ച് ഇരുപത്തി ഏഴ് പെൺകുട്ടികളെ പീഡിപ്പിച്ച കേസിലാണ് കല്ലറ സ്വദേശിയായ യുവാവിന് 23 വർഷം കഠിന തടവും 60000 രൂപ പിഴയും കോട്ടയം ഫാസ്റ്റ് ട്രാക്ക് കോടതി വിധിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
കടുത്തുരുത്തി കല്ലറ ജിത്തു ഭവനിൽ ജിൻസുവിനെ(27)യാണ് ശിക്ഷിച്ചത്.
ജില്ലയിലെ ഒരു സ്കൂളിലെ പ്രധാനാധ്യാപിക പോലീസിന് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ 2018 ൽ പിടിയിലായത് .
ഇയാളുടെ മൊബൈല്‍ഫോണ്‍ പിടിച്ചെടുത്ത് പൊലീസ് പരിശോധിച്ചപ്പോള്‍ നിരവധി പെണ്‍കുട്ടികളുമായുള്ള അശ്ലീല ചാറ്റിങ്ങുകളും കണ്ടെടുത്തു. രക്ഷിതാക്കളെ വിളിച്ചുവരുത്തി പൊലീസ് കാര്യങ്ങള്‍ ധരിപ്പിച്ചതോടെ പെണ്‍കുട്ടി ഈ ബന്ധത്തില്‍നിന്നും പിന്മാറി.
ഇത്തരം ചതിക്കുഴികളെക്കുറിച്ച് പെണ്‍കുട്ടിക്ക് കൂടുതല്‍ അറിവു പകരുന്നതിനിടയിലാണ് തന്റെ കൂട്ടുകാരിയും കെണിയില്‍പ്പെട്ടിരിക്കുകയാണെന്ന വിവരം പൊലീസിന് കൈമാറിയത്. തുടര്‍ന്ന് കോട്ടയം ഡിവൈഎസ്പി ഓഫീസിൽ ജോലി ചെയ്തിരുന്നതും ഓപ്പറേഷൻ ഗുരുകുലത്തിന്റെ ചാർജ് ഉള്ളതുമായ എസ്ഐ കെ.ആർ അരുൺകുമാർ
നടത്തിയ കൗണ്‍സലിംഗിലാണ് ജിന്‍സുവിനെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.
പീഡന വീരൻ കുടുങ്ങിയത് ഒരു പെൺകുട്ടിയുടെ പിതാവിന്റെ നിശ്ചയദാർഡ്യത്തിനൊടുവിലാണ്. ഇദ്ദേഹം കാര്യങ്ങൾ പൊലീസിനോട് തുറന്ന് പറയാൻ തയ്യാറായതാണ് കേസിന്റെ ഗതി മാറ്റിയതും. പ്രതി 27 പെൺകുട്ടികളെ പീഡിപ്പിച്ചതായുള്ള വിവരം പുറം ലോകമറിയാൻ കാരണമായതും.
മുൻ കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിൽ കടുത്തുരുത്തി
പൊലീസാണ് കേസ് അന്വേഷിച്ചത്
ജിന്‍സുവിനെ ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടതെന്ന് പെണ്‍കുട്ടി പറഞ്ഞു. തുടര്‍ന്ന് പ്രണയമായി. ഇയാളോടൊന്നിച്ച് എടുത്ത ഫോട്ടോ പിന്നീട് ഫേസ്ബുക്കില്‍ ഇടുമെന്ന് ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങളെടുത്തു. പിന്നീട് ഈ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗികബന്ധത്തിന് ഇരയാക്കി. ഇതും മൊബൈലില്‍ ചിത്രീകരിച്ച് പലപ്പോഴായി പീഡിപ്പിക്കുകയായിരുന്നു. മുപ്പതോളം വിദ്യാര്‍ഥിനികളുടെ നഗ്നഫോട്ടോകളും വീഡിയോദൃശ്യങ്ങളാണ് ഇയാള്‍ ഫോണില്‍ സൂക്ഷിച്ചിരുന്നത്.
ഇന്ത്യൻ ശിക്ഷാ നിയമം 376 പ്രകാരം, പത്ത് വർഷം കഠിന തടവിനും കാൽലക്ഷം രൂപയും പിഴ അടച്ചില്ലെങ്കിൽ ആറു മാസം കൂടി തടവും അനുഭവിക്കേണ്ടി വരും. പോക്സോ ആക്ടിലെ 7 r/w 8 വകുപ്പ് പ്രകാരം മൂന്നു വർഷം കഠിന തടവും 10000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ മൂന്നു മാസം കഠിന തടവും അനുഭവിക്കേണ്ടി വരും. ഇന്ത്യൻ ശിക്ഷാ നിയമം 354 എ വകുപ്പ് പ്രകാരം മൂന്നു വർഷം കഠിന തടവും , ഐടി ആക്ടിലെ 67 ബി (ഇ) വകുപ്പ് പ്രകാരം മൂന്നു വർഷം കഠിന തടവും 25000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ ആറു മാസം കൂടി തടവ് അനുഭവിക്കേണ്ടി വരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]