ഇന്ന് അധികം പേരും പേടിക്കുന്ന രോഗമാണ് കൊളസ്ട്രോൾ. കൊളസ്ട്രോൾ വലിയ തോതിൽ കൂടുന്നത് ഭാവിയിൽ പല രോഗങ്ങൾക്കും വഴിയൊരുക്കും. അതിനാൽ കൊളസ്ട്രോൾ അളവുകളിൽ മാറ്റങ്ങൾ വരുമ്പോൾ തന്നെ ശ്രദ്ധിക്കണം. ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും ശീലമാക്കി ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുകയാണ് ആദ്യം വേണ്ടത്.
കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിന് ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. ചില പാനീയങ്ങൾ കൊളസ്ട്രോൾ അളവ് കുറയ്ക്കുന്നതിനോ നിയന്ത്രിക്കുന്നതിനോ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. ഗ്രീൻ ടീ, സോയ മിൽക്ക്, തക്കാളി ജ്യൂസ്, ബെറി സ്മൂത്തികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഗ്രീൻ ടീ…
കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് ഗ്രീൻ ടീ വലിയ പങ്കാണ് വഹിക്കുന്നത്. ഇതിൽ എപിഗല്ലോകാറ്റെച്ചിൻ ഗാലേറ്റ് (ഇജിസിജി) എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. സ്ഥിരമായി ഗ്രീൻ ടീ കഴിക്കുന്നത് എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുമെന്നും എൽഡിഎൽ-എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ അനുപാതം മെച്ചപ്പെടുത്തുമെന്നും ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഗ്രീൻ ടീയിലെ എല്ലാ ആന്റിഓക്സിഡന്റുകളായ കാറ്റെച്ചിൻ, എപിഗല്ലോകാറ്റെച്ചിൻ ഗാലേറ്റ് എന്നിവ കൊളസ്ട്രോൾ കുറച്ചതായി 2015 ലെ ഒരു പഠനം കണ്ടെത്തിയിരുന്നു.
ദിവസവും രണ്ടോ മൂന്നോ കപ്പ് ഗ്രീൻ ടീ കുടിക്കുക.
സോയ മിൽക്ക്…
ഫൈറ്റോസ്റ്റെറോളുകൾ എന്നറിയപ്പെടുന്ന സസ്യ സംയുക്തങ്ങൾ അടങ്ങിയ സോയ മിൽക്ക് കൊളസ്ട്രോളിന്റെ ആഗിരണം കുറയ്ക്കും. സോയ മിൽക്ക് പതിവായി കഴിക്കുന്നത് എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.
തക്കാളി ജ്യൂസ്…
എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ശക്തമായ ആന്റിഓക്സിഡന്റായ ലൈക്കോപീൻ തക്കാളിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്ന ലൈക്കോപീൻ എന്ന സസ്യ സംയുക്തത്തിന്റെ പ്രധാന ഉറവിടമാണ് തക്കാളി. തക്കാളി സൂപ്പായോ അല്ലാതെയോ കുടിക്കാവുന്നതാണ്.
ബെറി സ്മൂത്തികൾ…
ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി തുടങ്ങിയ സരസഫലങ്ങൾ ആന്റിഓക്സിഡന്റുകൾ, ഫൈബർ, ഫൈറ്റോസ്റ്റെറോളുകൾ എന്നിവയാൽ നിറഞ്ഞിരിക്കുന്നു. ഇത് കൊളസ്ട്രോൾ കുറയ്ക്കുന്നതിനുള്ള മികച്ച പാനീയങ്ങളാണ്.
മുഖകാന്തി കൂട്ടാൻ റോസ് വാട്ടർ ; ഈ രീതിയിൽ ഉപയോഗിക്കൂ
Last Updated Oct 23, 2023, 7:50 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]