
പാലക്കാട്: നിരോധിത രാസലഹരി മെത്താഫിറ്റമിനുമായി പാലക്കാട് യുവാവ് അറസ്റ്റിൽ. പാലക്കാട് മണ്ണാർക്കാട് അലനല്ലൂർ സ്വദേശിയായ ചങ്കരംചാത്ത് വീട്ടിൽ സുഭാഷാണ് അറസ്റ്റിലായത്.
ഏകദേശം 2 ലക്ഷം രൂപ വിലമതിക്കുന്ന മെത്താഫിറ്റമിനാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. മണ്ണാർക്കാട് അരയങ്ങോട് കനാൽ പാലത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇന്ന് പുലർച്ചെ സുഭാഷ് പിടിയിലായത്.
ഇയാളിൽ നിന്ന് 33.8 ഗ്രാം മെത്താഫിറ്റമിനും ലഹരി കടത്തിന് ഉപയോഗിച്ച ബൈക്കും പൊലീസ് പിടിച്ചെടുത്തു. പട്ടാമ്പി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മുതുകോരമലയിൽ കുടുങ്ങി യുവാക്കൾ; മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ രക്ഷപ്പെടുത്തി https://www.youtube.com/watch?v=Ko18SgceYX8 Last Updated Oct 23, 2023, 6:46 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]