ഹയർ സെക്കൻഡറി ഗസ്റ്റ് അധ്യാപകരുടെ പ്രായപരിധി 56 ആക്കി ഉയർത്തി ; പ്രായപരിധി നാൽപ്പതിൽ നിന്ന് 56 ആക്കി; ഉത്തരവ് പുറത്തിറക്കി വിദ്യാഭ്യാസ വകുപ്പ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പ്രതിഷേധങ്ങള്ക്ക് പിന്നാലെ ഹയർ സെക്കൻഡറി ഗസ്റ്റ് അധ്യാപകരുടെ പ്രായപരിധി ഉയർത്തി. പ്രായപരിധി നാൽപ്പതിൽ നിന്ന് 56 ആക്കി ക്കൊണ്ടുള്ള ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.
നേരത്തെ ഹയർ സെക്കൻഡറി സ്കൂളുകളിൽ ജനറൽ വിഭാഗത്തിൽ അധ്യാപകരുടെ പ്രായപരിധി 40 വയസായിരുന്നു. 40 വയസ് കഴിഞ്ഞ ഗസ്റ്റ് അധ്യാപകരുടെ നിയമന ഉത്തരവുകൾ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാർ തള്ളുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒബിസിക്ക് 43, എസ് സി, എസ് ടി വിഭാഗങ്ങൾക്ക് 45 വയസ് എന്നിങ്ങനെയായിരുന്നു പ്രായപരിധി. മാത്രമല്ല, ബിഎഡ് അടക്കമുള്ള എല്ലാ യോഗ്യതകളും നേടിയ ശേഷം വളരെ ചുരുങ്ങിയ കാലം മാത്രമേ അധ്യാപനം നടത്താൻ തങ്ങൾക്ക് കഴിയുന്നുള്ളൂ എന്ന പരാതിയും അധ്യാപകരിൽ നിന്നും ഉദ്യോഗാർഥികളിൽ നിന്നും ഉയർന്നിരുന്നു.
ഈ പരാതികൾ പരിഗണിച്ച പൊതു വിദ്യാഭ്യാസ വകുപ്പ് ഗസ്റ്റ് അധ്യാപകരുടെ പ്രായപരിധി പുനർ നിശ്ചയിക്കുക ആയിരുന്നു. നിലവിൽ സ്പെഷ്യൽ റൂൾ പ്രകാരമുള്ള പ്രായ പരിധിക്കുള്ളിലെ ഗസ്റ്റ് അധ്യാപകരെ ലഭിക്കാത്തതിനാൽ പഠിപ്പിക്കുവാൻ അധ്യാപകരില്ലാത്ത അവസ്ഥ ഉള്ളതായി പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടും ഉണ്ടായിരുന്നു.
ഹയർ സെക്കൻഡറി വിദ്യാർഥികളുടെ പഠനം തടസ്സപ്പെടാതിരിക്കാൻ വേണ്ടിയാണ് പ്രായം പുനർനിശ്ചയിച്ചതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]