കുവൈത്ത് സിറ്റി: കുവൈത്തിൽ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. മഴയ്ക്കൊപ്പം വടക്കുകിഴക്കൻ കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ മുഹമ്മദ് കരം അറിയിച്ചു.
ചൊവ്വ, ബുധൻ ദിവസങ്ങളിൽ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയുണ്ട്. ആഫ്രിക്കൻ മൺസൂൺ ന്യൂനമർദ്ദത്തിന്റെ സാന്നിധ്യം മൂലം ഇടിയോട് കൂടി മഴ പെയ്തേക്കുമെന്നും മുന്നറിയിപ്പുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളിൽ താരതമ്യേന സുസ്ഥിരമായ കാലാവസ്ഥയായിരിക്കും. ശനിയാഴ്ച വീണ്ടും ആകാശം മേഘാവൃതം ആവുകയും ഞായറാഴ്ച മഴയ്ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പകൽ താപനില ക്രമേണ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി കരം ചൂണ്ടിക്കാട്ടി. 34 മുതൽ 35 ഡിഗ്രി സെൽഷ്യസ് വരെയാകും പകൽ സമയത്ത് താപനില.
Read Also – തേജ് ചുഴലിക്കാറ്റ്; പൊതു-സ്വകാര്യ മേഖല ജീവനക്കാർക്ക് രണ്ട് ദിവസം അവധി, പ്രഖ്യാപനവുമായി ഒമാന്‍
അതേസമയം തേജ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒമാന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ ലഭിച്ചു. തിങ്കളാഴ്ച പുലർച്ചെ ഒമാൻ സമയം നാലുമണിയോട് ഒമാനിലെ ദോഫാർ ഗവര്‍ണറേറ്റിലെ വിലായത്ത് സദയിൽ കനത്ത മഴ ആരംഭിച്ചു. അൽവുസ്ത ഗവർണറേറ്റിലും കനത്ത മഴ പെയ്തു.
സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ച് ചുഴലിക്കാറ്റ് നിലവിൽ കാറ്റഗറി രണ്ട് ആയി ചുരുങ്ങിയിട്ടുണ്ട്. ഇപ്പോൾ ഇത് സലാല നഗരത്തിൽ നിന്ന് 250 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത് തേജ് ചുഴലിക്കാറ്റിന്റെ തീവ്രത കാറ്റഗറി രണ്ടിലേക്ക് ചുരുങ്ങിയതായി ഒമാൻ ടെലിവിഷൻ പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ തേജ് ചുഴലിക്കാറ്റ് കാറ്റഗറി ഒന്നിലേക്ക് കുറയാനുള്ള സാധ്യതയുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.
ദോഫാർ ഗവര്‍ണറേറ്റില്‍ 69 ദുരിതാശ്വാസ കേന്ദ്രങ്ങളാണുള്ളത്. 15,000 പേരെ ഉൾക്കൊള്ളുവാൻ സാധിക്കുന്ന 69 ദുരിതാശ്വാസ കേന്ദ്രങ്ങൾ ദോഫാർ ഗവർണറേറ്റിൽ തയ്യാറായി കഴിഞ്ഞു. ഇതുവരെ 30 കേന്ദ്രങ്ങൾ പ്രവർത്തനക്ഷമമാക്കി കഴിഞ്ഞു , അതിൽ 840 ഒമാൻ പൗരന്മാരും 3,631സ്ഥിര താമസക്കാരും ഉൾപ്പെടെ 4,471 പാർപ്പിച്ചതായി ഒമാൻ ന്യൂസ് ഏജൻസി അറിയിച്ചു.
അതേസമയം ചില റൂട്ടുകളിൽ ബസ്, ഫെറി സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചതായി മുവാസലാത്ത് ഇന്നലെ അറിയിച്ചിരുന്നു. മസ്കത്ത്-ഹൈമ-സലാല , മസ്കത്ത്-മർമുൽ- സലാല) എന്നീ സർവീസുകളാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത്. അൽ ഹലാനിയത്ത്-താഖ റൂട്ടിൽ ഫെറി സർവീസുകളും നിർത്തിവെച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം…
Last Updated Oct 23, 2023, 9:21 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]