

സന്തോഷിനെ അരിവിത്തുറയിൽ നിന്നും കണ്ടെത്തി; മേലടുക്കം സ്വദേശിയായ സന്തോഷിനെ കാണാതായ വാർത്ത തേർഡ് ഐ ന്യൂസിൽ വായിച്ചയാൾ സന്തോഷിനെ തിരിച്ചറിഞ്ഞ് പൊലീസിൽ അറിയിക്കുകയായിരുന്നു ; തേർഡ് ഐ ഇംപാക്ട്
സ്വന്തം ലേഖകൻ
ഈരാറ്റുപേട്ട: തീക്കോയി മേലടുക്കം സ്വദേശി പാലക്കുന്നേൽ സന്തോഷിനെ അരിവിത്തുറയിൽ നിന്നും കണ്ടെത്തി. ഇന്ന് രാവിലെ 10 മണി മുതലാണ് ശാരീരിക അവശതകളുളള
സന്തോഷിനെ മേലടുക്കത്തുനിന്ന് കാണാതായത്.
ഇത് സംബന്ധിച്ച് ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ തേർഡ് ഐ ന്യൂസ് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽ പെട്ട അരിവിത്തുറ സ്വദേശി സന്തോഷിനെ വൈകുന്നേരം ആറരയോടെ അരിവിത്തുറ പള്ളിക്ക് സമീപത്തു നിന്ന് തിരിച്ചറിഞ്ഞ് പൊലീസിൽ അറിയിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |