മദ്യപിച്ച് കഴിഞ്ഞാൽ ചില മനുഷ്യർ എന്തും കാണിക്കും. അതിന്റെ അപകടങ്ങളെ കുറിച്ചോ അതുണ്ടാക്കുന്ന ദോഷങ്ങളെ കുറിച്ചോ ഒന്നും തന്നെ ആ സമയത്ത് അവർ ചിന്തിക്കാറില്ല. അങ്ങനെ, മദ്യപിച്ച് തോന്നിയതെല്ലാം ചെയ്തിട്ട് ഒടുവിൽ പണി വാങ്ങിച്ച ആളുകളും അനവധിയുണ്ട്. അങ്ങനെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
ഇതുകണ്ട് ചിലർ ചിരിച്ച് മറിഞ്ഞെങ്കിലും മറ്റ് ചിലർ അതുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ചാണ് ചർച്ച ചെയ്തത്. വീഡിയോയിൽ ഒരാൾ മദ്യപിച്ച് ഒരു കാളയെ ശല്ല്യപ്പെടുത്തുന്നതാണ് കാണുന്നത്. അതും വെറും ശല്ല്യം ചെയ്യലൊന്നുമല്ല. അതിന്റെ മുന്നിൽ തന്നെ നിന്ന് അതിനെ ശല്ല്യം ചെയ്തുകൊണ്ടേയിരിക്കുകയാണ്. കാള അയാളെ പല തവണ അവഗണിക്കാൻ ശ്രമിച്ചു. എന്നാൽ, അയാൾ പിന്നെയും പിന്നെയും കാളയെ പ്രകോപിപ്പിച്ചു കൊണ്ടേ ഇരിക്കുന്നതും വീഡിയോയിൽ കാണാം. എന്തിനേറെപ്പറയുന്നു ഒരു ഘട്ടത്തിൽ കാള അവിടെ നിന്നും മാറിപ്പോകാൻ വരെ ശ്രമിക്കുന്നുണ്ട്.
എന്നാൽ, യുവാവ് ഒരു തരത്തിലും അതിനെ വെറുതെ വിടാൻ ഉദ്ദേശിച്ചിരുന്നില്ല. അവസാനം സഹികെട്ട കാള അയാളെ കൊമ്പുകൾ കൊണ്ട് പൊക്കിയെടുത്ത് നിലത്തെറിയുകയാണ്. നന്നായി വേദനിച്ച യുവാവ് അവിടെ നിന്നും നടന്നു നീങ്ങുന്നതും കാണാം. പോകുന്ന പോക്കിൽ വയറും തടവുന്നുണ്ട്. ചുറ്റും കുറേപ്പേർ സംഭവം നോക്കിനിൽക്കുന്നതും കാണാം. ഏതായാലും വീഡിയോ കണ്ടുകഴിയുമ്പോൾ മനസിലാവുന്നത് യുവാവ് ഇനി ജന്മത്തിൽ ഇങ്ങനെയൊരു പണിക്ക് നിൽക്കില്ല എന്നാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സമാനമായ ഒരു സംഭവം കഴിഞ്ഞ ദിവസം കണ്ണൂരിലും ഉണ്ടായി. മദ്യലഹരിയിൽ പെരുമ്പാമ്പിനെ ദേഹത്തിട്ടയാൾക്കും ഇതുപോലെ ഒരനുഭവമാണ് ഉണ്ടായത്. പാമ്പ് ഇയാളുടെ കഴുത്തിൽ വരിഞ്ഞുമുറുക്കിയതിനെ തുടർന്ന് സമീപത്ത് നിന്ന ഒരാളാണ് ഇയാളുടെ ജീവൻ രക്ഷിച്ചത്.
വായിക്കാം: ഒറ്റദിവസം ഈ സ്കൂളിൽ അവധിയെടുത്തത് 500 -ലധികം വിദ്യാർത്ഥികൾ, കാരണം…
: