ന്യൂഡൽഹി: ലോകകപ്പ് മത്സരത്തിൽ ന്യൂസിലൻഡിനെതിരായ വിജയത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ” മികച്ച ടീം പ്രയത്നം ” എന്ന് പറഞ്ഞാണ് പ്രധാന മന്ത്രി അഭിനന്ദിച്ചത്.
ധർമ്മശാലയിൽ നടന്ന ലോകകപ്പ് മത്സരത്തിൽ ന്യൂസിലൻഡിനെ നാല് വിക്കറ്റിനാണ് ഇന്ത്യ തോൽപ്പിച്ചത്. 20 വർഷത്തിന് ശേഷമാണ് ഒരു ഐസിസി മത്സരത്തിൽ ഇന്ത്യ ന്യൂസിലൻഡിനെ തോല്പിക്കുന്നത്.