
കാര്‍ത്തി നായകനായി വൻ ഹിറ്റായ ചിത്രമാണ് സര്‍ദാര്‍. സമീപകാലത്ത് തമിഴകത്ത് ഗ്യാരണ്ടിയുള്ള താരമായ കാര്‍ത്തിയുടെ വമ്പൻ ഹിറ്റായ സര്‍ദാറിന്റെ രണ്ടാം ഭാഗമുണ്ടാകുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. സര്‍ദാര്‍ റിലീസ് ചെയ്തിട്ട് ഒരു വര്‍ഷം തികയുമ്പോള്‍ ആ പ്രഖ്യാപനം ഓര്‍മിപ്പിച്ച് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് കാര്‍ത്തി.
സര്‍ദാറിനെ വിജയിപ്പിച്ച പ്രേക്ഷകര്‍ക്ക് നന്ദിയുമായി വീഡിയോ പങ്കുവെച്ചിരിക്കുകയാണ് കാര്‍ത്തി ഇപ്പോള്‍. സര്‍ദാര്‍ 2 ചിത്രീകരണം ഉടൻ തുടങ്ങും എന്നും സൂചിപ്പിക്കുന്നു. കാര്‍ത്തി നായകനാകുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പ്രമേയത്തിനറെ സൂചനകള്‍ പുറത്തുവിട്ടിട്ടില്ല. പി എസ് മിത്രനാണ് ചിത്രം സംവിധാനം ചെയ്യുക.
One year of Blockbuster
Thank you my dear fans and audience for this great milestone. loading soon.— Karthi (@Karthi_Offl)
ലക്ഷ്മണ് കുമാറാണ് കാര്‍ത്തിയുടെ ‘സര്‍ദാര്‍’ സിനിമ നിര്‍മിച്ചത്. നിര്‍മാണം നിര്‍വഹിച്ചത് പ്രിന്‍സ് പിക്ചേഴ്സിന്റെ ബാനറില്‍ ആണ്. കാര്‍ത്തി നായകനായ സര്‍ദാര്‍ ഫോർച്യൂൺ സിനിമാസ് ആണ് കേരളത്തിൽ വിതരണത്തിന് എത്തിച്ചത്. പി എസ് മിത്രൻ തന്നെയാണ് തിരക്കഥയും എഴുതിയിരിക്കുന്നത്.
സംവിധായകൻ പി എസ് മിത്രന്റെ ചിത്രമായ ‘സര്‍ദാറി’ല്‍ ഒരു സ്പൈ ആയിട്ടാണ് കാർത്തി അഭിനയിച്ചിരുന്നത്. വ്യത്യസ്ത ഗെറ്റപ്പുകളിൽ വേഷമിട്ട കാർത്തി ചിത്രത്തില്‍ മികച്ച പ്രകടനം നടത്തുകയും പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. കാർത്തിയെ കൂടാതെ സര്‍ദാര്‍ എന്ന ചിത്രത്തില്‍ ചങ്കി പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ് അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേൽ, ആതിരാ പാണ്ടിലക്ഷ്മി, സഹനാ വാസുദേവൻ, സായ് യൂസഫ്, ഇളവശ്, സഹാന വാസുദേവൻ, ശ്യാം കൃഷ്ണൻ സ്വാമിനാഥൻ, അബ്ദൂള്, വിജയ് വരദരാജ് എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. കേരള പിആർഒ പി ശിവപ്രസാദ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]