
കോട്ടയം- സ്ഥിരമായി മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കുന്ന മകനെ 68 കാരിയായ മാതാവ് കോടാലി കൊണ്ട് അടിച്ച് കൊന്നു. മുണ്ടക്കയം കുഴിമാവ് 116 ഭാഗത്ത് തോപ്പില്‍ ദാമോദരന്റെ മകന് അനുദേവന്‍ (45) ആണ് കൊല്ലപ്പെട്ടത്.
മാതാവ് സാവിത്രിയെ മുണ്ടക്കയം പോലീസ് കസ്റ്റഡിയിലെടുത്തു.
ഒക്ടോബര്‍ 20നാണ് സംഭവം. അനുദേവനെ കൈയാലയില്‍നിന്ന് വീണ് പരിക്കേറ്റെന്ന് പറഞ്ഞ് മാതാവും ബന്ധുക്കളും ചേര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു.
ചികിത്സയില്‍ ഇരിക്കെ തിങ്കളാഴ്ച പുലര്‍ച്ചെ അനുദേവന്‍ മരിച്ചു. എന്നാല്‍ സംഭവത്തില്‍ സംശയം തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.
സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തുന്ന അനുദേവന്‍ മാതാവിനെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്യുന്നത് പതിവായതോടെയാണ് കൊലപ്പെടുത്തിയതെന്ന് മാതാവ് പോലീസിനോട് പറഞ്ഞു.
(function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]