
വൻ ഹൈപ്പുമായി എത്തിയ വിജയ് ചിത്രം ലിയോയ്ക്കൊപ്പമാണ് നന്ദമുരി ബാലകൃഷ്ണയുടെ ഭഗവന്ത് കേസരിയും റിലീസ് ചെയ്തത്. എന്നാല്‍ തെലുങ്കിന്റെ ആവേശമായ ഒരു താരമായ നന്ദമുരി ബാലകൃഷ്ണയ്ക്ക് ഭഗവന്ത് കേസരിയും വൻ ഹിറ്റ് സമ്മാനിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. അത്തരം സൂചനകളാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട് നല്‍കുന്നത്. ബാലയ്യ എന്ന നന്ദമുരി ബാലകൃഷ്ണയുടെ ചിത്രം റെക്കോര്‍ഡുകള്‍ സൃഷ്ടിപ്പിക്കുമെന്നതിലും ആരാധകര്‍ക്ക് സംശയമില്ല.
ഭഗവന്ത് കേസരിയുടെ മൂന്ന് ദിവസത്തെ കളക്ഷൻ റിപ്പോര്‍ട്ടാണ് പുറത്തുവിട്ടിരിക്കുന്നത്. ബാലയ്യയുടെ ഭഗവന്ത് കേസരി 71.02 കോടി രൂപയാണ് ആഗോളതലത്തില്‍ നേടിയത്. ഇത് ഒരു വമ്പൻ വിജയ ചിത്രത്തിന്റെ സൂചനയാണ് നല്‍കുന്നത്. സംവിധാനം നിര്‍വഹിച്ചത് അനില്‍ രവിപുഡിയാണ്.
വൻ ഹൈപ്പിലെത്തിയ ദളപതി വിജയ്യുടെ ലിയോ രാജ്യമെമ്പാടും ആവേശമായി പ്രദര്‍ശിപ്പിക്കുകയാണ് ബാലയ്യയുടെ ഭഗവന്ത് കേസരിയുടെയും കുതിപ്പ് എന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതാണ്. ബാലയ്യയ്ക്ക് വീണ്ടും ആരാധകരെ സന്തോഷിപ്പിക്കാനായെന്നാണ് ചിത്രത്തിന്റെ വിജയത്തില്‍ നിന്ന് വ്യക്തമാകുന്നത്. നന്ദാമുരി ബാലകൃഷ്യുടേതായി അടുത്തിടെയെത്തിയ രണ്ട് സിനിമകളായ അഖണ്ഡയും വീര സിംഹ റെഡ്ഡിയും വൻ ഹിറ്റായിരുന്നു. ഭഗവന്ത് കേസരി ഹാടിക് വിജയ ചിത്രമായി മാറിയിരിക്കുന്നു എന്നാണ്
ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍.
നന്ദമുരി ബാലകൃഷ്ണയ്ക്കൊപ്പം ഭഗവന്ത് കേസരി സിനിമയില്‍ ശ്രീലീല, കാജല്‍ അഗര്‍വാള്‍, അര്ജുൻ രാംപാല്‍ തുടങ്ങി ഒട്ടേറ താരങ്ങളും പ്രധാന വേഷങ്ങളില്‍ എത്തിയപ്പോള്‍ രണ്ടാം പകുതി മികച്ചത് എന്നാണ് ചിത്രം കണ്ടവര്‍ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്. ബാലയ്യയുടെയും ശ്രീലീലയുടെയും തകര്‍പ്പൻ പ്രകടനമാണ് ചിത്രം എന്നും ഭവന്ത് കേസരി കണ്ട പ്രേക്ഷകരില്‍ മിക്കവരും അഭിപ്രായപ്പെടുന്നു. ഒരു ക്ലീൻ ഫാമിലി എന്റര്ടെയ്ൻമെന്റ് ചിത്രമാണ് ഭഗവന്ത് കേസരി എന്നും അഭിപ്രായമുള്ളതിനാല്‍ എല്ലാത്തരം പ്രേക്ഷകരും കാണാൻ എത്തുമെന്നാണ് പ്രതീക്ഷയും. ചിത്രം ബാലയ്യയുടെ വണ്‍ മാൻ ഷോ ആണെന്നും ചിലര്‍ അഭിപ്രായപ്പെടുമ്പോള്‍ അനില്‍ രവിപുഡി എന്ന സംവിധായകനെയും മറ്റൊരു വിഭാഗം അഭിനന്ദിക്കുന്നു.
Last Updated Oct 23, 2023, 1:47 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]