ദുബായ്: ഏഷ്യാ കപ്പിൽ ബംഗ്ലാദേശിനെതിരെ തകർപ്പൻ തുടക്കം ലഭിച്ചിട്ടും ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് അത് മുതലാക്കാനായില്ല. 20 ഓവറിൽ 168 റൺസിൽ ഒതുങ്ങിയതോടെ ടീമിന്റെ ബാറ്റിംഗ് ഓർഡറിലെ അഴിച്ചുപണിക്കെതിരെ ആരാധകർ കടുത്ത വിമർശനവുമായി രംഗത്തെത്തി.
അഭിഷേക് ശർമയും ശുഭ്മാൻ ഗില്ലും ചേർന്ന് പവർപ്ലേയിൽ 72 റൺസ് നേടിയ ഇന്ത്യ, ആദ്യ 10 ഓവറിൽ 100 കടന്നിരുന്നു. എന്നാൽ, 9 വിക്കറ്റ് കൈവശമുണ്ടായിട്ടും അവസാന 10 ഓവറിൽ വെറും 68 റൺസ് മാത്രമാണ് ടീമിന് നേടാനായത്.
പവർപ്ലേയ്ക്ക് പിന്നാലെ ഗില്ലിന്റെ വിക്കറ്റ് നഷ്ടമായപ്പോൾ ശിവം ദുബെയാണ് മൂന്നാമനായി ക്രീസിലെത്തിയത്. എന്നാൽ ഒരറ്റത്ത് അഭിഷേക് ശർമ തകർത്തടിക്കുമ്പോൾ പിന്തുണ നൽകുന്നതിൽ ദുബെ പരാജയപ്പെട്ടു.
മൂന്ന് പന്തിൽ രണ്ട് റൺസ് മാത്രമെടുത്ത് ദുബെ മടങ്ങി. തൊട്ടുപിന്നാലെ, നായകൻ സൂര്യകുമാർ യാദവുമായുള്ള ആശയക്കുഴപ്പവും റിഷാദ് ഹൊസൈന്റെ മികച്ച ഫീൽഡിംഗും കാരണം അഭിഷേക് റണ്ണൗട്ടായത് ഇന്ത്യയുടെ സ്കോറിംഗ് വേഗതയെ കാര്യമായി ബാധിച്ചു.
മത്സരത്തിലെ നിർണായക വഴിത്തിരിവും ഇതായിരുന്നു. ഒരു ഘട്ടത്തിൽ 200 കടക്കുമെന്ന് തോന്നിച്ച ഇന്ത്യ, അഭിഷേക് പുറത്തായതോടെ ബൗണ്ടറികൾക്കായി പ്രയാസപ്പെട്ടു.
പരീക്ഷണം പാളി ഇന്ത്യയുടെ പരീക്ഷണങ്ങൾ അതുകൊണ്ടും അവസാനിച്ചില്ല. തിലക് വർമയ്ക്ക് മുൻപ് ഹാർദിക് പാണ്ഡ്യ അഞ്ചാം നമ്പറിൽ ക്രീസിലെത്തി.
നാലാമനായി ഇറങ്ങിയ നായകൻ സൂര്യകുമാർ യാദവ് വീണ്ടും നിരാശപ്പെടുത്തി. 11 പന്തിൽ നിന്ന് വെറും അഞ്ച് റൺസ് നേടിയ സൂര്യ, മുസ്തഫിസുർ റഹ്മാന്റെ പന്തിൽ ജേക്കർ അലിക്ക് ക്യാച്ച് നൽകി മടങ്ങി.
ആറാമനായി ബാറ്റിംഗിനെത്തിയ തിലക് വർമയ്ക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. ഏഴ് പന്തിൽ 5 റൺസെടുത്ത തിലകിനെ തൻസിം ഹസൻ സാക്കിബ് പുറത്താക്കി.
ഏഴാം സ്ഥാനത്തെങ്കിലും മലയാളി താരം സഞ്ജു സാംസൺ എത്തുമെന്ന് കരുതിയ ആരാധകരെ നിരാശരാക്കി അക്സർ പട്ടേലാണ് ക്രീസിലെത്തിയത്. പന്ത് ടൈം ചെയ്യാൻ ബുദ്ധിമുട്ടിയ അക്സർ 15 പന്തിൽ 10 റൺസ് മാത്രമാണ് നേടിയത്.
ഗില്ലിനെയും ദുബെയെയും പുറത്താക്കി മികച്ച പ്രകടനം കാഴ്ചവെച്ച റിഷാദ് ഹൊസൈനെതിരെ, അദ്ദേഹത്തിന്റെ ഒരോവറിൽ 5 സിക്സറുകൾ പറത്തിയ ചരിത്രമുള്ള സഞ്ജുവിനെ ഇറക്കാതിരുന്നത് ആരാധകരിൽ അത്ഭുതമുളവാക്കി. ആദ്യ 10 ഓവറിൽ 100 കടന്ന ഇന്ത്യയുടെ സ്കോർ 168-ൽ ഒതുങ്ങിയതിന് പ്രധാന കാരണം ബാറ്റിംഗ് ഓർഡറിലെ ഈ അനാവശ്യ പരീക്ഷണങ്ങളായിരുന്നു.
അവസാന രണ്ട് ഓവറിൽ വെറും 13 റൺസും അവസാന ഓവറിൽ നാല് റൺസും മാത്രമാണ് ഹാർദിക്കും അക്സറും ക്രീസിലുണ്ടായിട്ടും ഇന്ത്യക്ക് നേടാനായത്. Sanju Samson smashed Rishad Hussain for 5 consecutive sixes last time but tonight dumb Gambhir sent everyone to bat but not Sanju Samson.Instead of destroying Samson’s career with this politics, just drop him.
They even sent tuktuk Tilak ahead of Samson.pic.twitter.com/d5eF3Luhcg — Rajiv (@Rajiv1841) September 24, 2025 Yesterday – Ryan ten Doeschate said, “Sanju is the best man for No.5.”Today – Sanju Samson didn’t get to bat, he was slotted at No.8. pic.twitter.com/C0X0Gqt5Ss — Mufaddal Vohra (@mufaddal_vohra) September 24, 2025 Sanju Samson, who was opening for India some time back and had also scored three centuries, was not sent to bat even at number 6.And people are expecting performance from him in every match.
pic.twitter.com/4raHMoa2AF — Dhruv Thakur (@Dhruv_Thakur___) September 24, 2025 Sanju Samson never got one batting position despite hitting 3 centuries in span of 5 matches including 2 in South Africa.Shame on Gautam Gambhir for systematically desroying Samson’s career. Even in ODIs he selected Pant with 33 ODI avg over Samson with 56 ODI avg.
pic.twitter.com/n6pzAO1X6q — Rajiv (@Rajiv1841) September 24, 2025 What happened with Sanju Samson today was completely unfair. He was not given the position he truly deserves, and it’s disappointing to see his talent being overlooked.
Sanju has consistently shown his ability and skill, yet decisions like this hide his true potential. One or two… pic.twitter.com/DVjmfM2kYz — MD Raju (@MDRaju_Live) September 24, 2025 Didn’t quite understand the Shivam Dube promotion! You have Sanju Samson who is a top 3 batter and short on confidence.
Why not send him in?#INDvsBAN #INDvBAN pic.twitter.com/6NYApNWNN8 — Cricketism (@MidnightMusinng) September 24, 2025 Gautam Gambhir’s decision to not send him for batting Sanju Samson in match against Bangladesh is baffling. Despite Samson’s explosive form (368 runs, 186.80 SR in KCL) and proven T20I record (3 centuries in 2024), Gambhir overlooked him for a crucial chase, favoring others… pic.twitter.com/Lyhg0LV2Zu — Ankur Kashyap (@ankurs000) September 24, 2025 പുതിയ കായിക വാർത്തകൾക്കും വിശകലനങ്ങൾക്കുമായി newskerala.net സന്ദർശിക്കുക FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]