ബിഗ് ബോസ് മലയാളം സീസണുകൾ ഓരോ ആഴ്ചയും മുന്നോട്ട് പോകുന്നത് വീക്കിലി ടാസ്കുകളുടെ അടിസ്ഥാനത്തിലാണ്. ജയിൽ, എവിക്ഷൻ നോമിനേഷനുകൾ, ക്യാപ്റ്റൻസി എന്നിവയെല്ലാം തീരുമാനിക്കുന്നത് ഈ വീക്കിലി ടാസ്കുകളുടെ അടിസ്ഥാനത്തിലാണ്.
അതുകൊണ്ട് തന്നെ മാക്സിമം എഫേർട്ടെടുത്ത് മത്സരാർത്ഥികൾ ടാസ്ക് ചെയ്യാറുണ്ട്. എന്നാൽ ബിഗ് ബോസ് സീസൺ 7ൽ ഈ ആഴ്ചത്തെ വീക്കിലി ടാസ്ക് പരാജയപ്പെട്ടിരിക്കുകയാണെന്ന് പറയേണ്ടിയിരിക്കുന്നു.
എന്താണ് ബോട്ടിൽ ഫാക്ടറി ? ഓറഞ്ച് ജ്യൂസ്, ലെമൺ ഫാക്ടറികൾ 11 പേർ ബോട്ടിൽ ഏജന്റ് 2 പേർ ജ്യൂസ് കമ്പനി ഉടമ- നെവിൻ(ഒറഞ്ച്), അനീഷ്(ലെമൺ), ക്വാളിറ്റി ഇൻസ്പെക്ടർമാർ- ജിഷിൻ, അനുമോൾ നൽകിയിരിക്കുന്ന ബോട്ടിൽ ഏജന്റുമാർ വൃത്തിയാക്കിയ ശേഷം ഉടമകളുമായി ഡീൽ വയ്ക്കണം. അതിന്റെ വൃത്തി അനുസരിച്ച് ഉടമകൾ കുപ്പികൾ എടുക്കും.
ശേഷം ഉടമകൾ ജ്യൂസ് നിറച്ച് ക്വാളിറ്റി ടെസ്റ്റിനായി അനുമോൾക്കും ജിഷിനും കൊടുക്കണം. ഏറ്റവും ഒടുവിൽ എത്ര ബോട്ടിലാണോ ക്വാളിറ്റി ചെക്കിൽ അപ്രൂവ് ആയത് അതനുസരിച്ചുള്ള കോയിന് ബിഗ് ബോസ് നൽകും.
മുകളിൽ പറഞ്ഞതായിരു കഴിഞ്ഞ ദിവസത്തെ രീതി. എന്നാൽ ഇന്ന് ചില മാറ്റങ്ങൾ ടാസ്കിൽ വരുത്തിയിട്ടുണ്ട്.
ലെമണും ഒറഞ്ചിനും ഒപ്പം മാംഗോ ഫാക്ടറിയും ഇന്നുണ്ട്. ഒപ്പം നെവിനെ പുറത്താക്കി പകരം ഷാനവാസും ആര്യനും ഫാക്ടറി ഉടമകളായി.
സാബുമാൻ ആണ് ജിഷിന് പകരം ക്വാളിറ്റി ചെക്കറായത്. നെവിനെയും ജിഷിനെയും പനിഷ്മെന്റിന്റെ ഭാഗമായി ജയിലിൽ അടക്കുകയും ചെയ്തു.
സാബുമാൻ- ക്വാളിറ്റി ചെക്കർ ഷാനവാസ്- ഓറഞ്ച് ഫാക്ടറി ഉടമ ജയിലിൽ- ജിഷിൻ, നെവിൻ മാംഗോ ഫാക്ടറി ഉടമ- ആര്യൻ ലെമൺ ഫാക്ടറി ഉടമ- അനീഷ് കഴിഞ്ഞ ദിവസത്തെ പോലെ തന്നെ ക്വാളിറ്റി ചെക്കിൽ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും അനുമോൾ തയ്യാറായിട്ടില്ല. ലെമൺ ജ്യൂസിൽ മുടി കണ്ടതുമായി ബന്ധപ്പെട്ട് വലിയ പ്രശ്നം ടാസ്കിനിടയിൽ നടന്നിരുന്നു.
ഒടുവിൽ നിയന്ത്രണം വിട്ട അനീഷ് കുപ്പികളെല്ലാം വലിച്ചെറിയുകയും ചെയ്തു.
കമ്പനിയെ തളർത്താനല്ല, വളർത്താനാണ് ശ്രമിക്കേണ്ടതെന്നും അനീഷ് പറയുന്നുണ്ടായിരുന്നു. ഏറ്റവും ഒടുവിൽ ഓറഞ്ച്- 3 ബോട്ടിൽ, മാംഗോ- 2 ബോട്ടിൽ എന്നിങ്ങനെ ക്വാളിറ്റി ചെക്കർന്മാർ അപ്രൂവ് ചെയ്തു.
എന്നാൽ അനീഷ് ഇതെല്ലാം നശിപ്പിച്ചു. തങ്ങൾ ചെക്ക് ചെയ്ത കുപ്പിയായിരുന്നില്ല ആര്യൻ അവസാനം കാണിച്ചത്.
ഇതോടെ ബോട്ടിൽ ഫാക്ടറിയുടെ മൂന്നാം ഘട്ടവും ബിഗ് ബോസ് റദ്ദാക്കി. ഇന്നത്തെ ടാസ്ക് കുളമായിട്ടുണ്ടെങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്വം അനീഷിനാണെന്നായിരുന്നു ലക്ഷ്മി ആരോപിച്ചത്.
ചുരുക്കി പറഞ്ഞാൽ കഴിഞ്ഞ രണ്ട് ദിവസമായി നടത്തിയ വീക്കിലി ടാസ്ക് വേണ്ടത്ര രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ മത്സരാർത്ഥികൾക്ക് സാധിച്ചിട്ടില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]