ദില്ലി: ഭൂട്ടാൻ കാർ കടത്ത് കേസിൽ അന്വേഷണം പരിഗണിക്കുന്നതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). പ്രാഥമിക വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് ഇഡി ഹൈക്കോടതിയെ അറിയിച്ചു.
മറ്റൊരു കേസിന്റെ വാദത്തിനിടെയാണ് ഈ വിഷയത്തിൽ അന്വേഷണം ആവശ്യമല്ലേ എന്ന് ഡിവിഷൻ ബെഞ്ച് ഇഡിയോട് ചോദിച്ചത്. ഇതിന് മറുപടിയായാണ് കേന്ദ്രസർക്കാർ അഭിഭാഷകൻ ഇക്കാര്യം വാക്കാൽ വ്യക്തമാക്കിയത്.
വാഹനക്കടത്തിൽ കള്ളപ്പണ ഇടപാട് നടന്നതായി കസ്റ്റംസ് സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡി പ്രാഥമിക വിവരങ്ങൾ തേടിയത്.
കേസ് അന്വേഷിക്കുന്ന കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിൽ നിന്നാണ് കൊച്ചിയിലെ ഇഡി യൂണിറ്റ് വിവരങ്ങൾ ശേഖരിച്ചത്. എംബസികളുടെ പേരിൽ വ്യാജരേഖ ചമച്ച വിഷയം വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തും.
ദുൽഖർ സൽമാന്റെ രണ്ട് കാറുകളും നിരീക്ഷണത്തിലാണ്. വാഹന ഉടമകൾക്ക് നേരിട്ട് ഹാജരാകാൻ നോട്ടീസ് നൽകുമെന്ന് കസ്റ്റംസ് വ്യക്തമാക്കിയിട്ടുണ്ട്.
കേസിൽ നടൻ ദുൽഖർ സൽമാന് കസ്റ്റംസ് സമൻസ് അയക്കും. കൃത്യമായ രേഖകൾ ഹാജരാക്കിയില്ലെങ്കിൽ കർശന നടപടികളിലേക്ക് നീങ്ങാനാണ് തീരുമാനം.
ദുൽഖറിന്റെ വസതിയിൽ നിന്ന് ഡിഫൻഡർ, ലാൻഡ് ക്രൂയിസർ എന്നീ വാഹനങ്ങളാണ് പിടിച്ചെടുത്തത്. ഇതിൽ ലാൻഡ് ക്രൂയിസർ ദുൽഖറിന്റെ പേരിലല്ല രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇതിന്റെ യഥാർത്ഥ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കസ്റ്റംസ്. റെയ്ഡ് നടന്നത് ഇരുനൂറോളം ആഡംബര കാറുകൾക്കായി നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്നും കേരളത്തിലെത്തിച്ച ഇരുനൂറോളം ആഡംബര കാറുകൾ കണ്ടെത്താനായി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം വ്യാപക റെയ്ഡ് നടത്തി.
ചലച്ചിത്ര താരങ്ങളായ ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലയ്ക്കൽ എന്നിവരുടെ വീടുകളിലടക്കം മുപ്പതോളം കേന്ദ്രങ്ങളിലായിരുന്നു സംസ്ഥാനത്ത് പരിശോധന. ഇന്ത്യൻ സൈന്യം, വിവിധ എംബസികൾ, വിദേശകാര്യ മന്ത്രാലയം എന്നിവയുടെ പേരിൽ വ്യാജരേഖകൾ ചമച്ചാണ് ഇടനിലക്കാർ സിനിമാ താരങ്ങൾക്കും വ്യവസായികൾക്കും ഉൾപ്പെടെ വാഹനങ്ങൾ വിൽപ്പന നടത്തിയത്.
പിഴയടച്ച് കേസ് ഒത്തുതീർപ്പാക്കാൻ സാധിക്കില്ലെന്ന് കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ വ്യക്തമാക്കിയിട്ടുണ്ട്. ഭൂട്ടാനീസ് ഭാഷയിൽ ‘വാഹനം’ എന്ന് അർത്ഥം വരുന്ന ‘ഓപ്പറേഷൻ നുംഖോർ’ എന്ന പേരിലായിരുന്നു പരിശോധന.
സിനിമാ താരങ്ങൾക്ക് പുറമെ വ്യവസായികൾ, വാഹന ഡീലർമാർ, ഇടനിലക്കാർ എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടന്നു. എക്സൈസ് തീരുവ വെട്ടിച്ച് കടത്തിയ ഇരുപതോളം വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തു.
പൃഥ്വിരാജിന്റെ കൈവശമുള്ള ലാൻഡ് റോവർ, ദുൽഖർ സൽമാന്റെ കൈവശമുള്ള ഒരു നിസാൻ വാഹനം എന്നിവയും അന്വേഷണത്തിലാണ്. നടൻ അമിത് ചക്കാലയ്ക്കലിന്റെ രണ്ട് വാഹനങ്ങളും കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പുതിയ വാർത്തകൾക്കായി newskerala.net സന്ദർശിക്കുക FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]