സിദ്ധാർഥ് മൽഹോത്ര നായകനായ ‘പരം സുന്ദരി’ എന്ന ചിത്രത്തിന്റെ വലിയൊരു ഭാഗവും ചിത്രീകരിച്ചത് കേരളത്തിലാണ്. 45 ദിവസം നീണ്ടുനിന്ന കേരളത്തിലെ ചിത്രീകരണത്തിനു ശേഷം ഓഗസ്റ്റ് 29-ന് തിയേറ്ററുകളിലെത്തിയ ചിത്രം ആഗോളതലത്തിൽ 84.2 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ നേടിയതായി ട്രേഡ് അനലിസ്റ്റായ സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയിൽ 7.25 കോടി രൂപയുടെ ഓപ്പണിംഗ് കളക്ഷൻ നേടിയ ചിത്രം, ഇതുവരെയായി 51.23 കോടി രൂപ നെറ്റ് കളക്ഷനും 61.2 കോടി രൂപ ഗ്രോസ് കളക്ഷനും സ്വന്തമാക്കി. വിദേശ മാർക്കറ്റുകളിൽ നിന്ന് 23 കോടി രൂപ കൂടി നേടിയതോടെയാണ് ചിത്രത്തിൻ്റെ ആഗോള ഗ്രോസ് കളക്ഷൻ 84.2 കോടിയിൽ എത്തിയത്.
ജാൻവി കപൂറാണ് ചിത്രത്തിലെ നായിക. പരം സച്ച്ദേവ് എന്ന ഡൽഹിക്കാരനായ നായക കഥാപാത്രത്തെ സിദ്ധാർഥ് മൽഹോത്ര അവതരിപ്പിക്കുമ്പോൾ, ദേഖ്പട്ട
സുന്ദരി ദാമോദരം പിള്ള എന്ന മലയാളി കലാകാരിയുടെ വേഷത്തിലാണ് ജാൻവി എത്തുന്നത്. റൊമാന്റിക് കോമഡി വിഭാഗത്തിൽപ്പെട്ട
ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തുഷാർ ജലോട്ടയാണ്. മഡ്ഡോക്ക് ഫിലിംസിൻ്റെ ബാനറിൽ ദിനേഷ് വിജനാണ് നിർമ്മാണം.
സഞ്ജയ് കപൂർ, രൺജി പണിക്കർ, തൻവി റാം, ഗോപിക മഞ്ജുഷ, ആനന്ദ് മന്മഥൻ, സിദ്ധാർഥ് ശങ്കർ, മനോജ് സിംഗ്, അഭിഷേക് ബാനർജി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. ഛായാഗ്രഹണം സന്താന കൃഷ്ണൻ രവിചന്ദ്രനും സംഗീതം സച്ചിൻ-ജിഗാർ ജോഡിയുമാണ് നിർവഹിച്ചിരിക്കുന്നത്.
കൂടുതൽ വാർത്തകൾക്ക് newskerala.net സന്ദർശിക്കുക FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]