‘രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം [email protected] എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം.
സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും. മുട്ട
ഇല്ലാതെ ബൺ പൊറോട്ട എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
വേണ്ട ചേരുവകൾ മൈദ -2 കപ്പ് എണ്ണ – കാൽ കപ്പ് ഉപ്പ് – ആവശ്യത്തിന് ചെറിയ ചൂടുള്ള പാല് – ഒരു ഗ്ലാസ് ചെറിയ ചൂടുള്ള വെള്ളം – 1 ഗ്ലാസ് തയ്യാറാക്കുന്ന വിധം മൈദ ഒരു ബൗളിൽ ഇട്ടുകൊടുത്തതിന് ശേഷം അതിലേക്ക് എണ്ണ ഒഴിച്ച് കൊടുക്കുക.
ഇനി ചെറിയ ചൂടുള്ള പാലും ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് കൊടുത്ത് ചെറിയ ചൂട് വെള്ളവും കുറച്ച് ഒഴിച്ച് നല്ലതുപോലെ ഇതിനെയൊന്ന് കുഴച്ചെടുക്കുക. കുഴക്കുന്ന സമയത്ത് ആവശ്യത്തിന് വെള്ളം ചേർത്ത് കൊടുക്കാനും മറക്കേണ്ട.
മാവിനെ നല്ല പോലെ സോഫ്റ്റ് ആക്കിയതിനുശേഷം ഉരുട്ടി, മുകളില്‍ എണ്ണ ചേര്‍ക്കാം. എന്നിട്ട് ഇതിനെ ഒരു നനഞ്ഞ തുണികൊണ്ട് മൂടി വയ്ക്കുക.
ഒരു മണിക്കൂർ കഴിയുമ്പോൾ തുണി നീക്കിയതിന് ശേഷം മാവിനെ കൈ കൊണ്ട് ചെറിയ ഉരുളകളാക്കി മാറ്റാം. എന്നിട്ട് മുകളില്‍ വീണ്ടും എണ്ണ പുരട്ടാം.
അതിന് ശേഷം ഓരോന്നായി പരത്തിയെടുത്ത് റോൾ ചെയ്തെടുത്തതിനുശേഷം ദോശക്കല്ലില്‍ വെച്ച് ഒന്ന് പ്രസ് ചെയ്ത്ചുട്ടെടുക്കുക. ഇതോടെ നല്ല രുചികരമായ പഞ്ഞി പോലെയുള്ള ബൺ പൊറോട്ട
റെഡി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]