ചെന്നൈ ∙ തമിഴ്നാട് സർക്കാരിന്റെ എം.എസ്. സുബ്ബലക്ഷ്മി പുരസ്കാരം ഗായകൻ
ന്.
സംഗീത മേഖലയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് തമിഴ്നാട് സർക്കാർ പുരസ്കാരം സമ്മാനിക്കുന്നത്.
ഗായിക ശ്വേത മോഹനും നടി സായ് പല്ലവിക്കും ആണ് കലൈ മാമണി പുരസ്കാരം. 2021ലെ കലൈ മാമണി പുരസ്കാരമാണ് സായ് പല്ലവിക്ക് ലഭിച്ചത്. 2023 ലെ കലൈമാമണി പുരസ്കാരം ആണ് ശ്വേതയ്ക്ക് നൽകുന്നത്. അടുത്ത മാസം ചെന്നൈയിൽ വച്ചായിരിക്കും പുരസ്കാര വിതരണം.
നടൻ എസ്.ജെ.
സൂര്യയും സംവിധായകൻ ലിംഗുസ്വാമിയുമാണ് സായ് പല്ലവിക്ക് ഒപ്പം 2021ലെ കലൈ മാമണി പുരസ്കാരം അർഹരായത്. നടന്മാരായ വിക്രം പ്രഭു, ജയ വി.സി.
ഗുഹനാഥൻ, ഗാനരചയിതാവ് വിവേക, പിആർഒ ഡയമണ്ട് ബാബു എന്നിവർക്കാണ് 2022ലെ കലൈമാമണി പുരസ്കാരം. നടൻ മണികണ്ഠൻ, ജോർജ് മാരിയൻ, ഛായാഗ്രാഹകൻ സന്തോഷ് കുമാർ, പിആർഒ നികിൽ മരുകൻ എന്നിവരാണ് ശ്വേത മോഹനൊപ്പം 2023ലെ അവാർഡ് പങ്കിടുക.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]