കൊച്ചി: വഖഫ് ബോർഡിനെതിരെ ലോക്സഭ സെക്രട്ടറിയേറ്റിന് പരാതിയുമായി സിറോ മലബാർ സഭ. ചെറായി, മുനമ്പം വില്ലേജുകളിലെ ക്രൈസ്തവ കുടുംബങ്ങളുടെ ഭൂമി വഖഫ് ബോർഡ് കൈയേറുന്നുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. 600 ലധികം കുടുംബങ്ങൾ പ്രതിസന്ധിയിലാണെന്നും വഖഫ് നിയമ ഭേദഗതിയിൽ ഈ വിഷയം പരിഹരിക്കാനുള്ള നിർദ്ദേശമുണ്ടാകണമെന്നും ലോക്സഭാ സെക്രട്ടറിയേറ്റിന് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു. കഴിഞ്ഞ മാസം പത്തിനാണ് കത്ത് നൽകിയത്. തത്വത്തിൽ കേന്ദ്ര സർക്കാരിൻ്റെ വഖഫ് നിയമ ഭേദഗതിയെ പിന്തുണക്കുന്നതാണ് ഈ പരാതി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]