കായംകുളം: യുവതിയുടെ മൊബൈൽ മോഷ്ടിച്ച കേസിൽ പ്രതി പിടിയില്‍. കായംകുളത്ത് കഴിഞ്ഞ ദിവസം ആറാട്ടുപുഴ സ്വദേശിനിയുടെ മൊബൈൽ മോഷ്ടിച്ച കീരിക്കാട് മാടവന കിഴക്കതിൽ വീട്ടിൽ ആടുകിളി എന്നു വിളിക്കുന്ന നൗഷാദ് (53) ആണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടിന് കായംകുളം കോടതിയിൽ നിന്ന് പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്കുള്ള റോഡിന്റെ സൈഡിൽ ആപ്പിൾ കച്ചവടം നടത്തുകയായിരുന്ന നൗഷാദിന്റെ കയ്യിൽ നിന്ന് ആപ്പിൾ വാങ്ങിയ ശേഷം ആറാട്ടുപുഴ സ്വദേശിനിയായ യുവതി തൊട്ടടുത്തു നിന്ന മകളുടെ കൈയ്യിൽ നിന്നും പൈസ വാങ്ങാനായി തിരിഞ്ഞ സമയത്താണ് തോളിൽ കിടന്ന ബാഗിൽ നിന്നും പതിനായിരം രൂപ വിലമതിക്കുന്ന മൊബൈൽ ഫോൺ നൗഷാദ് മോഷ്ടിച്ചത്.
നഷ്ടപ്പെട്ട മൊബൈൽ ഫോൺ നൗഷാദിൽ നിന്നും പൊലീസ് കണ്ടെടുത്തു. മുമ്പും നിരവധി മോഷണ കേസുകളിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ് നൗഷാദ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കായംകുളം സി ഐ അരുൺ ഷാ, എസ് ഐ ഉദയകുമാർ, ദിലീപ്, പോലീസുദ്യോഗസ്ഥരായ സജീവ്, ദീപക് വാസുദേവൻ, അതുല്യ മോൾ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
ചരിത്രത്തിലാദ്യം, കെഎസ്ആർടിസിയുടെ മിന്നുന്ന നേട്ടം; ഒപ്പം സന്തോഷം പകരുന്ന വാർത്തയും അറിയിച്ച് ഗണേഷ് കുമാർ
നൊമ്പരമായി അർച്ചന; ഭർത്താവിന്റെ ബന്ധുവിനായി കരൾ പകുത്ത് നൽകി, 33 കാരിയുടെ മരണത്തിൽ തകര്‍ന്ന് കുടുംബം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]