ബംഗളൂരു: ബന്ധുവിനായി കരൾ ദാനം ചെയ്ത യുവതി ശസ്ത്രക്രിയക്ക് ശേഷമുള്ള അണുബാധ കാരണം മരിച്ചു. 33 കാരിയായ അർച്ചന കാമത്ത് ആണ് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണത്തിന് കീഴടങ്ങിയത്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെങ്കിലും പിന്നീട് അര്‍ച്ചനയുടെ ആരോഗ്യ നില മോശമാവുകയായിരുന്നു. സെപ്തംബർ നാലിനാണ് അര്‍ച്ചന കരൾ ദാന ശസ്ത്രക്രിയക്ക് വിധേയയായത്. ഏഴ് ദിവസത്തിന് ശേഷം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി വീട്ടിലെത്തി.
എന്നാല്‍, പിന്നീട് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അണുബാധ കാരണമാണ് യുവതി മരിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. തിങ്കളാഴ്ച കുന്ദാപുരിൽ അര്‍ച്ചനയുടെ സംസ്കാര ചടങ്ങുകൾ നടന്നു. ചാർട്ടേഡ് അക്കൗണ്ടന്റാണ് അര്‍ച്ചയുടെ ഭര്‍ത്താവ്. നാല് വയസുള്ള മകനുണ്ട്.
ഭര്‍ത്താവിന്റെ അമ്മയുടെ സഹോദരിക്ക് വേണ്ടിയാണ് അര്‍ച്ചന കരൾ ദാനം ചെയ്തത്. ഒരു ദാതാവിനായി കുടുംബം 18 മാസത്തേലേറെയായി തിരച്ചിൽ നടത്തുകയായിരുന്നു. തുടര്‍ന്നാണ് അര്‍ച്ചന സഹായിക്കാനായി തയാറായത്. അര്‍ച്ചയുടെ വിയോഗത്തില്‍ ഒരു നാടാകെ തേങ്ങുകയാണ്.
മുടപ്പക്കാട്ടെ വീട്ടിൽ നിന്ന് പിടികൂടിയ മൂർഖന്റെ വയർ വീർത്ത നിലയിൽ; പുറത്തേക്ക് തുപ്പിയത് 16 കോഴിമുട്ട!
ഇന്ത്യ ഈസ് നോട്ട് ഫോർ ബിഗിനേഴ്സ്! മുഖ്യമന്ത്രി പോകാൻ കാത്തു; ടാങ്കിലേക്ക് ചാടി നാട്ടുകാർ, കയ്യോടെ മീൻ പിടിത്തം
ആരും കൊതിച്ച് പോകും ഇതിലൂടെ നടക്കാൻ! 50 ലക്ഷം ചെലവിട്ട് ഫുൾ ശീതീകരിച്ചു, ആകാശം തൊട്ട പദ്ധതി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]