
പാലക്കാട്: പാലക്കാട് വാണിയംകുളത്തിന് സമീപം പനയൂർ മലന്തേൻകോട്ടിൽ കോവിൽ റോഡിൽ റബർ എസ്റ്റേറ്റിനു സമീപം കുരങ്ങൻ കമ്പിവേലിയിൽ കുടുങ്ങി. എസ്റ്റേറ്റിന് ചുറ്റും മതിലുപോലെ കെട്ടിയ കമ്പിവേലിയിലാണ് കുരങ്ങൻ കുടുങ്ങിയത്. കുരങ്ങന്റെ കഴുത്ത് കുടുക്കിൽപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.
ഏകദേശം മൂന്നുമണിക്കൂറിന് ശേഷമാണ് കുരങ്ങനെ രക്ഷപ്പെടുത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഇതുവഴി കടന്നുപോയ പ്രദേശവാസി ഈ ഭാഗത്ത് കുരങ്ങനെ കണ്ടിരുന്നു. ശബ്ദം കേട്ടതോടെ നാട്ടുകാർ വനംവകുപ്പിനെ വിവരമറിയിക്കുകയും കുളപ്പുള്ളിയിൽ നിന്നുള്ള വനം വകുപ്പ് റസ്ക്യൂ വാച്ചർ സി.പി.ശിവൻ എത്തുകയുംചെയ്തു. തുടർന്ന് വൈകീട്ട് അഞ്ചരയോടെയാണ് കമ്പി മുറിച്ച് കുരങ്ങനെ രക്ഷപ്പെടുത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]