
റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ മലയാളി മരിച്ചു. മലപ്പുറം വളവന്നൂർ സ്വദേശി താഴത്തെ പീടിയക്കൽ അബ്ദുല്ല (64)യാണ് മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച നെഞ്ചുവേദനയെ തുടർന്ന് റിയാദിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം ഉടൻ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു.
റിയാദിൽ നിന്ന് 200 കിലോമീറ്റർ അകലെ ഹുത്ത സുദൈറിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം വാരാന്ത്യ അവധി ദിനമായ വെള്ളിയാഴ്ച വിവിധ ആവശ്യങ്ങൾക്കായി മിനി ബസിൽ ബത്ഹയിലുള്ള സഹപ്രവർത്തകരുടെ അടുത്തേക്ക് വന്നതായിരുന്നു.
Read Also – 36,000 അടി ഉയരത്തിൽ വിമാനം, പൊടുന്നനെ അലർട്ട്; പുകയോ തീയോ? 10 മിനിറ്റിൽ 4,250 അടി താഴേക്ക്, എമർജൻസി ലാൻഡിങ്
ഇവിടെ വെച്ച് സുഖമില്ലാതാവുകയും റിയാദിലെ ശുമൈസി കിങ്ങ് സഊദ് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. റിയാദിലേക്ക് വന്ന ബസിൽ തിരിച്ച് കമ്പനിയിൽ എത്താതിരുന്നതിനാൽ അന്വേഷിച്ചപ്പോൾ മരിച്ച വിവരമാണ് ലഭിച്ചതെന്നും കമ്പനിയിലെ സഹപ്രവർത്തകൻ ബഷീർ വിരിപ്പാടം പറഞ്ഞു. പിതാവ്: അഹമ്മദ് കുട്ടി (പരേതൻ), മാതാവ്: ഇയ്യാത്തുമ്മ (പരേത). ഭാര്യ: ഖദീജ, മക്കൾ: സുമയ്യ, സുഹൈൽ, ദിൽഷാദ്, തൻവീർ, തബ്ഷീർ. മരുമക്കൾ: അശ്റഫ് വലൂർ (പുല്ലൂർ), ഡോ. ജുമാന (ചങ്ങരംകുളം), റഫ (പറവന്നൂർ). സഹോദരങ്ങൾ: അബ്ദുറഹ്മാൻ, അബ്ദുൽ ഗഫൂർ, അബ്ദുൽ മജിദ്, പരേതയായ ഖദീജ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]