
റിയാദ്: സന്ദർശന വിസയിൽ ജിദ്ദയിലെത്തിയ മലപ്പുറം പൊന്നാനി തൃക്കാവ് സ്വദേശി സുൽഫിയ മൻസിലിൽ പ്രഫ. കെ.എ. അബ്ദുൽ ഖാദർ (89) നിര്യാതനായി. എം.ഇ.എസ് പൊന്നാനി കോളജ് മുൻ വൈസ് പ്രിൻസിപ്പൽ ആയിരുന്നു. ശേഷം ദുബൈ കസ്റ്റംസിൽ സീനിയർ റിസേർച്ചർ ആയി ജോലി ചെയ്തിരുന്നു.
കുറച്ചുനാളുകളായി സന്ദർശനവിസയിൽ ജിദ്ദയിലുള്ള മകന്റെ കൂടെ താമസിച്ചുവരികയായിരുന്നു. പരേതരായ അബ്ദുറഹ്മാൻ കുട്ടി ഹാജി, ഫാത്തിമ എന്നവരുടെ മകനാണ്. ഭാര്യ: സുഹറ, മക്കൾ: മുഹമ്മദ് ഫൗസി, മുഹമ്മദ് മുസമ്മിൽ, സുൽഫിയ (മൂവരും ജിദ്ദ), അബ്ദുൽ മുസവ്വിർ, മരുമക്കൾ: തസ്നീം അലി, എ.എം. അഷ്റഫ്, സബ്രീന സുബൈർ. മൃതദേഹം ചൊവ്വാഴ്ച സുബഹ് നമസ്കാരത്തിന് ശേഷം ജിദ്ദ അൽ ഫൈഹ മഖ്ബറ റഹ്മയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Read Also – 36,000 അടി ഉയരത്തിൽ വിമാനം, പൊടുന്നനെ അലർട്ട്; പുകയോ തീയോ? 10 മിനിറ്റിൽ 4,250 അടി താഴേക്ക്, എമർജൻസി ലാൻഡിങ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]