
അച്ഛന്റെ ഒൻപതാം ചരമദിനത്തിൽ ഹൃദയം തൊടുന്ന കുറിപ്പുമായി നടി ഭാവന. കാലം മുറിവുകളെ ഉണക്കുമെന്ന് പറയുമെന്നാണ് എല്ലാവരും പറയാറുണ്ടെന്നും പക്ഷേ യാഥാർത്ഥ്യം അങ്ങനെ ആകില്ലെന്നും ഭാവന കുറിക്കുന്നു. അച്ഛനൊപ്പമുള്ള ഫോട്ടോകളും ഭാവന ഷെയർ ചെയ്തിട്ടുണ്ട്.
‘കാലം എല്ലാ മുറിവുകളും ഉണക്കുമെന്നാണ് പൊതുവെ എല്ലാവരും പറയാറുള്ളത്. എന്നാൽ യാഥാര്‍ഥ്യം അങ്ങനെ ആയിക്കൊള്ളണമെന്നില്ല. ജീവിതത്തിലെ ഓരോ നിമിഷവും ഓരോ ദിവസവും എന്റെ സന്തോഷത്തിലും സങ്കടത്തിലും എല്ലാം അച്ഛനെ ഞാൻ മിസ് ചെയ്യുകയാണ്. അച്ഛൻ എന്നും അപ്പോഴും എന്റെ മനസിൽ ഉണ്ടാകും’, എന്നാണ് ഭാവന കുറിച്ചത്. ഒപ്പം, ‘മുന്നോട്ട് തന്നെ പോകുക. സ്വർഗത്തിലുള്ള ആ വ്യക്തി നിങ്ങളുടെ വിൻവാങ്ങലുകൾ കാണാൻ ഇഷ്ടപ്പെടുന്നില്ല’, എന്നൊരു കാർഡും ഭാവന പങ്കിട്ടിട്ടുണ്ട്. #MissYouAcha #9yrsWithoutYOU എന്നീ ഹാഷ്ടാഗുകളും താരം ഒപ്പം ചേർത്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]