
.news-body p a {width: auto;float: none;}
മലയാളികൾക്ക് അന്നും ഇന്നും പ്രിയങ്കരനായ താരമാണ് ജയറാം. താമസം ചെന്നൈയിലാണെങ്കിലും തന്റെ സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമെല്ലാം അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ ജയറാമിന്റെ ഒരു ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. കാതിൽ കടുക്കനിട്ട്, ടീഷർട്ട് ധരിച്ച് സോൾട്ട് അന്ന് പെപ്പർ ലുക്കിലുള്ള ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.മുഖത്ത് ചിരിയുണ്ടെങ്കിലും വളരെ ക്ഷീണിച്ച ലുക്കിലാണ് താരമുള്ളത്. ജയറാമിന് ഇതെന്തുപറ്റി എന്ന് ചോദിച്ചുകൊണ്ട് ആരാധകർ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. എന്നാൽ ഇതൊരു മിറർ സെൽഫിയാണെന്ന് പറുന്നവരുമുണ്ട്.
ഫിറ്റ്നസിൽ ഏറെ ശ്രദ്ധ ചെലുത്തുന്ന ആളാണ് ജയറാം. കഥാപാത്രങ്ങൾക്ക് വേണ്ടി തടി കൂട്ടുകയും കുറയ്ക്കുകയുമൊക്കെ ചെയ്യാറുണ്ട്. ഇത്തരത്തിലുള്ള ട്രാൻസ്ഫർമേഷനൊക്കെ മുമ്പ് വൈറലായിട്ടുമുണ്ട്. അത്തരത്തിൽ ഏതെങ്കിലും കഥാപാത്രത്തിന് വേണ്ടിയാണോ പുതിയ ലുക്ക് എന്നും വ്യക്തമല്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അടുത്തിടെയായിരുന്നു ജയറാമിന്റെ മകളുടെ വിവാഹം. ഗുരുവായൂരിൽവച്ച് നടന്ന വിവാഹ ചടങ്ങിന്റെയും റിസപ്ഷന്റെയുമൊക്കെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മകൻ കാളിദാസിന്റെ വിവാഹവും അടുത്തുതന്നെയുണ്ടാകുമെന്ന് താരദമ്പതികൾ അന്ന് പറഞ്ഞിരുന്നു.
കഴിഞ്ഞ ഓണത്തിനും ജയറാം കുടുംബ സമേതമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. കൂടാതെ വീടിന് മുന്നിൽ പൂക്കളം ഒരുക്കുന്ന വീഡിയോയും അദ്ദേഹം പങ്കുവച്ചിരുന്നു. അതൊക്കെ അന്ന് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയും ചെയ്തതാണ്.