.news-body p a {width: auto;float: none;} മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സുരഭിലക്ഷ്മി.
അടുത്തിടെ ഇറങ്ങിയ ‘എആർഎം’ എന്ന ടോവിനോ തോമസ് ചിത്രത്തിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് നടി. അതിനിടെ സുരഭിയെ കുറിച്ച് മുൻപ് ബോളിവുഡ് നടൻ അക്ഷയ് കുമാർ പറഞ്ഞ കാര്യമാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്.
നാഷണൽ അവാർഡ് കിട്ടിയപ്പോൾ നടന്ന സംഭവത്തെക്കുറിച്ചാണ് നടൻ പറഞ്ഞത്. ‘മിന്നാമിനുങ്ങ്’ എന്ന മലയാള ചിത്രത്തിലെ മദ്ധ്യവയസ്കയായ അമ്മയുടെ വേഷം അവതരിപ്പിച്ചതിന് 2016നാണ് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡാണ് സുരഭിക്ക് ലഭിക്കുന്നത്.
‘ആദ്യമായി നാഷണൽ അവാർഡ് കിട്ടിയപ്പോൾ ഉള്ള ഒരു അനുഭവം പറയാം. ഞാൻ അന്ന് അവിടെ ഇരുന്നപ്പോൾ എന്റെ അടുത്ത് ഒരു പെൺകുട്ടി വന്നിരുന്നു.
എന്നിട്ട് അവർ എന്നോട് പറഞ്ഞു സാർ ഞാൻ നിങ്ങളുടെ ഒരു വലിയ ഫാൻ ആണെന്ന്. അവർ മലയാള സിനിമയിലെ നടിയായിരുന്നു.
എനിക്ക് അവാർഡ് കിട്ടിയതിൽ എന്നെ അഭിനന്ദിച്ചു. ആ സമയത്ത് നാഷണൽ അവാർഡ് കിട്ടിയ അഭിമാനത്തിലായിരുന്നു ഞാൻ.
കുറച്ച് കഴിഞ്ഞ ആ നടി എന്നോട് ചോദിച്ചു, സാർ എത്ര സിനിമകൾ ചെയ്തിട്ടുണ്ടെന്ന്. ഞാൻ പറഞ്ഞു 135 പടങ്ങൾ ചെയ്തിട്ടുണ്ട് എന്ന്.
അങ്ങനെ ഞാൻ അതേ ചോദ്യം തിരിച്ചു ചോദിച്ചു. അപ്പോൾ ആ നടി പറഞ്ഞു ഇത് എന്റെ ആദ്യ പടമാണെന്ന്.
ആദ്യത്തെ പടത്തിൽ തന്നെ വന്ന് നാഷണൽ അവാർഡ് കൊണ്ടുപോയാൽ ഞാൻ എന്ത് പറയാനാണ്. അത് വല്ലതാത്ത ഒരു ചമ്മലാണ് എന്നിൽ ഉണ്ടാക്കിയത്’,- അക്ഷയ് കുമാർ പറഞ്ഞു.
സംഭവത്തിന്റെ വീഡിയോ വെെറലായപ്പോൾ പ്രതികരണവുമായി സുരഭിയും രംഗത്തെത്തിയിരുന്നു. ‘അക്ഷയ് കുമാർ സാർ എന്ന നടൻ എന്നെ ഓർക്കുന്നതിൽ സന്തോഷമുണ്ട് എന്നും.
അന്നത്തെ ആ നിമിഷം അദ്ദേഹം ഒരു ചാനൽ ഇന്റർവ്യൂവിൽ പങ്കുവെച്ചതിലുള്ള അഭിമാനവും, പക്ഷേ ഞാൻ അദ്ദേഹത്തോട് പറഞ്ഞത് ആദ്യമായി നായികയായിട്ട് പ്രധാന കഥാപാത്രം അവതരിപ്പിക്കുന്ന പടമാണ് ഇത് എന്നാണ്’, – എന്നാണ് നടി വീഡിയോയിൽ കമന്റ് ചെയ്തിരിക്കുന്നത്. നിരവധി കഥാപാത്രങ്ങൾ സുരഭി അഭിനയിച്ചിട്ടുണ്ടെങ്കിലും ആദ്യമായി നായിക വേഷം ചെയ്യുന്നത് മിന്നാമിനുങ്ങ് എന്ന സിനിമയിലാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]