
.news-body p a {width: auto;float: none;}
മോശം കമന്റിട്ട ആൾക്ക് ചുട്ട മറുപടിയുമായി നടി സീമ ജി നായർ. തന്റെ പോസ്റ്റുകൾക്കടിയിൽ സ്ഥിരം മോശം കമന്റുകൾ ഇടുകയാണെന്നും, ഒടുവിൽ ബ്ലോക്ക് ചെയ്തപ്പോൾ താനുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾക്കും മറ്റും താഴെ ഇത്തരം കമന്റുകൾ ഇടുകയാണെന്നും സീമ ജി നായർ വ്യക്തമാക്കി. മോശം കമന്റിട്ടയാളുടെ പേര് അടക്കം നടി വെളിപ്പെടുത്തിയിട്ടുണ്ട്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം രംഗത്തെത്തിയത്.
ചാരിറ്റി എന്ന് പറഞ്ഞു തട്ടിപ്പ് നടത്തേണ്ട കാര്യം തനിക്കില്ല ..അയാൾ പറയുന്നു തന്റെ കയ്യിൽ നിന്ന് ഒന്നും താൻ ആർക്കും കൊടുത്തിട്ടില്ലെന്ന്, തനിക്ക് ,നഷ്ടപ്പെട്ടതും, തന്റെ കയ്യിൽ നിന്ന് കൊടുത്തിട്ടുള്ളതും കണക്കുകൾ നിരത്താൻ ആണേൽ ഒരുപാടുണ്ടെന്നും സീമ ജി നായർ ഫേസ്ബുക്കിൽ കുറിച്ചു.
സീമ ജി നായരുടെ വാക്കുകൾ
ശുഭദിനം, കഴിഞ്ഞ കുറെ ദിവസങ്ങളായി ഒരു കാര്യം പറയണം എന്ന് വിചാരിച്ചു ..എന്റെ പോസ്റ്റിന്റെ താഴെ മിക്കവാറും ഭാരതിപുരം ഭാരതിപുരം അജിത് എന്നയാൾ വന്നു മോശം കമന്റ് ഇടും ..കുറെ നാൾ മുന്നേ മാന്യമായി ഞാൻ അദ്ദേഹത്തോട് മറുപടി പറഞ്ഞിരുന്നു .അയാളുടെ കമന്റുകൾ എന്നെ മാനസികമായി ബുദ്ധിമുട്ടിക്കുന്നു എന്ന് മനസിലായതുകൊണ്ടു എന്റെ പേജിൽ അയാളെ ബ്ലോക്ക് ചെയ്തു.
ഇന്നലെ പൊന്നമ്മാമ്മയുടെ ബോഡി കാണാൻ പോയ ഒരു വീഡിയോ വന്നിരുന്നു ..അതിന്റെ താഴെ പോയി വളരെ മോശം കമന്റ് ആണ് ഇയാൾ ഇട്ടത് ..ഞാൻ ഇയാളോടോടു എന്ത് തെറ്റാണു ചെയ്തതെന്ന് മനസിലാകുന്നില്ല ..
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പിന്നെ ചാരിറ്റി എന്ന് പറഞ്ഞു തട്ടിപ്പ് നടത്തേണ്ട കാര്യം എനിക്കില്ല ..അയാൾ പറയുന്നു എന്റെ കയ്യിൽ നിന്ന് ഒന്നും ഞാൻ ആർക്കും കൊടുത്തിട്ടില്ലായെന്നു ..എനിക്ക് ,നഷ്ടപ്പെട്ടതും ,ഞാൻ എന്റെ കയ്യിൽ നിന്ന് കൊടുത്തിട്ടുള്ളതും കണക്കുകൾ നിരത്താൻ ആണേൽ ഒരുപാടുണ്ട് ..
അത് ആരുടേയും മുന്നിൽ നിരത്താൻ ഞാൻ ഉദ്ദേശ്ശിക്കുന്നില്ലാ..ഒരു കൈ ചെയ്യുന്നത് മറുകൈ അറിയരുതെന്ന് കരുതുന്ന ആളാണ് ഞാൻ ..കുറെ വർഷങ്ങൾക്കു മുന്നേ വരെ അങ്ങനെയാണ് ചെയ്തുകൊണ്ടിരുന്നത് ..അന്ന് സഹായിച്ചവർ എല്ലാം ഇന്നും എന്റെ കൂടെ ഉണ്ട് ..പിന്നെ ഒരു പ്രത്യേക സാഹചര്യത്തിൽ ആണ് ,എന്റെ സഹായങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വന്നത് ..അത് എന്തുകൊണ്ടാണെന്ന് എല്ലാവർക്കും അറിയാം ..
കമന്റുകൾ ഒരുപാട് വരും ..നല്ലതു ചെയ്താലും ,വരും ..പക്ഷെ പുറകെ നടന്ന് ആക്രമിക്കുന്നത് എന്തോ അത്രശരിയാണെന്നു തോന്നുന്നില്ല ..ഇയാൾ ബ്രദർ അജിത് എന്നാണ് സ്വയം പരിചയപ്പെടുത്തുന്നത് ,ഒരിക്കൽ പോലും കാണാത്ത ,ഒരു ദ്രോഹവും ചെയ്യാത്ത എന്നെ എന്തിനു ഇങ്ങനെ അയാൾ ഫോളോ ചെയ്യുന്നതെന്ന് മനസിലാവുന്നില്ല ..എന്താണേലും അയാൾക്ക് നന്മകൾ വരട്ടെ.