
.news-body p a {width: auto;float: none;}
പത്തനംതിട്ട: വാണിജ്യ സ്ഥാപനങ്ങൾക്കുളള വൈദ്യുതി താരിഫ് ആശുപത്രി ക്ളിനിക്കിന് നൽകി വൻ തുക പിഴ ഈടാക്കുകയും നോട്ടീസ് നൽകാതെ വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തതിന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ 1.54 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിധിച്ചു.
പന്തളം മങ്ങാരം ആലീഫ് പറമ്പിൽ എം.യു ഷഹനാസ് നൽകിയ പരാതിയിലാണ് നടപടി. പന്തളം സെക്ഷൻ അസിസ്റ്റന്റ് എൻജീനിയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, അടൂർ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ, പത്തനംതിട്ട ഡെപ്യൂട്ടി ചീഫ് എൻജിനീയർ, കെ.എസ്.ഇ.ബി ചെയർമാൻ, സെക്രട്ടറി എന്നിവരെ എതിർകക്ഷികളാക്കിയാണ് പരാതി നൽകിയത്. ഷഹനാസിന്റെ ദന്തൽ ക്ളിനിക്കിന് നൽകിയ വൈദ്യുതി കണക്ഷൻ കൊമേഴ്സ്യൽ ആവശ്യങ്ങൾക്കുള്ള എൽ.ടി 7എ താരിഫിലാണ് നൽകിയത്.
എൽ.ടി 6ജി താരിഫിലാണ് കണക്ഷൻ നൽകേണ്ടത്. ഇതേതുടർന്ന് വൻ തുകയുടെ വൈദ്യുതി ബില്ലാണ് ലഭിച്ചുകൊണ്ടിരുന്നത്. താരിഫിനെപ്പറ്റി അറിവില്ലാതിരുന്നതിനാൽ മുടക്കം വരാതെ തുക കൃത്യമായി അടച്ചുകൊണ്ടിരുന്നു. ഇക്കഴിഞ്ഞ ജനുവരി 16ന് ആന്റി പവർ തെഫ്റ്റ് സ്ക്വാഡ് ക്ലിനിക്കിലെത്തി 43,572 രൂപ പിഴ ഈടാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇതിനെതിരെ പന്തളം കെ.എസ്.ഇ.ബി സെക്ഷൻ ഒാഫീസിൽ പരാതി നൽകിയെങ്കിലും പരിഗണിച്ചില്ല. വീണ്ടും ഉയർന്ന താരീഫിൽ 6536 രൂപയുടെ ബിൽ കൊടുത്തു. ഇതിനെതിരെയും പരാതി കൊടുത്തെങ്കിലും ഏപ്രിൽ 30ന് കണക്ഷൻ വിച്ഛേദിച്ചു. ഷഹനാസ് തിരുവനന്തപുരം വൈദ്യുതി ഭവൻ ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും ബന്ധപ്പെട്ടപ്പോൾ കണക്ഷൻ പുന:സ്ഥാപിച്ചു. രണ്ടാമത്തെ ബിൽ തുക കുറച്ച് 4797 രൂപയാക്കി പുതിയ ബില്ല് നൽകി. താരിഫ് എൽ.ടി 6ജിയിലേക്ക് കണക്ഷൻ മാറ്റിക്കൊടുത്തു.
ഇതേതുടർന്ന് ആന്റി പവർ തെഫ്റ്റ് സ്ക്വാഡ് ഈടാക്കിയ അധികത്തുകയും നഷ്ടപരിഹാരവും ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഉപഭോക്തൃ കമ്മിഷനെ സമീപിക്കുകയായിരുന്നു